എല്ലാം വളരെ പെട്ടെന്ന് – വിവാഹിതയായി, ഇതാ ഇപ്പോള്‍ അമ്മയായി- -ഇഷ്ട നടി മിയ-ആണ്‍കുഞ്ഞാണ്.
ഒരു ലോക്കഡൗണ്‍ അപാരത എന്ന് പറയുന്നതില്‍ തെറ്റുണ്ടോ? അതോ നാടോടിക്കാറ്റില്‍ മോഹന്‍ ലാലും ശ്രീനിവാസനും പറയുന്ന ഡയലോഗ് എല്ലാറ്റിനും അതിന്റെതായ സമയമുണ്ട് ദാസാ…..എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങള്‍.ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച് മിനിസ്ക്രീനിലൂടെ താരമായ മിയ വളരെ പെട്ടെന്ന് മലയാള സിനിമയുടെ അമരത്തെത്തി.നല്ല ഒത്തിരി സിനിമകളുടെ ഭാഗമായ അവര്‍ കൊറോണ കാലത്ത് നിലച്ച അഭിനയത്തെ തുടര്‍ന്നാണ് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹ ജിവിതത്തിലേക്ക് കടക്കുന്നത്.അശ്വിന് ഫിലിപ്പ് എന്ന ഈ ബിസിനസ്സുകാരനെ കണ്ട് ഭര്‍ത്താവാക്കാന്‍ പറ്റിയ ആളാണ് എന്ന് നോക്കി കഴിഞ്ഞ വര്‍ഷം കൃത്യമായി പറഞ്ഞാല്‍ 2020 സെപ്റ്റംബര്‍ 12ന് എറണാകുളം സെന്റ് ബസലിക്കന് പള്ളിയില്‍ വെച്ച് മിന്നും കെട്ടികഴിഞ്ഞ് പോയതാണ്.ഇടക്ക് ഭര്‍ത്താവുമൊന്നിച്ച് ഒരു ചാനല്‍ ഷോയില്‍ വന്ന മിയ മാസങ്ങള്‍ക്ക് ശേഷം ആരാധകരിലേക്ക് എത്തിയത് ഒരു കൈകുഞ്ഞുമായാണ്.ഇതാണ് ഞാന്‍ പ്രസവിച്ച മകന് എന്ന് പറഞ്ഞ് ഭര്‍ത്താവ് അശ്വിന്നും കുഞ്ഞിനുമൊപ്പം നില്ക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.ആണ്‍കുഞ്ഞാണ് മിയക്ക് വാവയുടെ പേര് ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ്.കുഞ്ഞുവാവക്ക് ദീര്‍ഘായുസ്സ് നേര്‍ന്ന് കൊണ്ട്……….
ഫിലീം കോര്‍ട്ട്.