ഒരു മാറ്റവുമില്ലാതെ നടി വിന്ദുജ മേനോന് കണ്ടില്ലെ കുടുംബത്തോടൊപ്പം-
നീളന്‍ മുടിയായിരുന്നു ഹൈലൈറ്റ്.മോനിഷയെ പോലെ മുടിയഴകുമായി മലയാള സിനിമയിലേക്ക് വിന്ദുജ ബാലതാരമായാണ് എത്തിയത്.പ്രശസ്ത സംവിധായകന് പത്മരാജന്റെ കാല് തൊട്ട് വന്ദിച്ച് അദ്ദേഹത്തിന്റെ നൊമ്പരത്തിപൂവിലായിരുന്നു
ആദ്യം അഭിനയിച്ചത്.അദ്ദേഹത്തിന്റെ തന്നെ ഞാന്‍ ഗന്ധര്വ്വന് എന്ന ചിത്രത്തില്‍ സുപര്‍ണയുടെ കുസൃതി കുടുക്കയായ അനിയത്തി വേഷം ചെയ്തു.അതിലൂടെ പ്രതിഭ തെളിയിച്ച വിന്ദുജ-1991 ലെ സ്കൂള്‍ കലോത്സവത്തിലെ കലാതിലകം കൂടിയായതോടെ സിനിമ വാതില്‍ തുറന്ന് വിന്ദുജയെ അകത്തേക്കിരുത്തി.90കളില്‍ തിരക്കുള്ള നടിയായ താരസുന്ദരി പവിത്രം എന്ന ചിത്രത്തില്‍ മോഹന്‍ ലാലിന്റെ അനിയത്തിക്കുട്ടിയായ മീനാക്ഷിയായതോടെ ഉയരങ്ങളിലെത്തി.പുതുകോട്ടയിലെ പുതുമണവാളനിലും വില്ലത്തിയുടെ റോളായിരുന്നു വിന്ദുജക്ക്.സിനിമയില്‍ നിന്ന് സീരിയലിലേക്ക് ചുവട് മാറ്റിയെങ്കിലും വിവാഹത്തോടെ അതും അവസാനിപ്പിക്കുകയായിരുന്നു.വര്‍ഷങ്ങള്‍ക്ക് ശേഷം ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലഭിനയിച്ച് വീണ്ടും ആരാധകരിലേക്ക് ഒരെത്തിനോട്ടം നടത്താന്‍ താരത്തിന് കഴിഞ്ഞു.പക്ഷെ പലര്‍ക്കും ആ
ചിത്രത്തിലെ വിന്ദുജയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.എന്ന സത്യം കൂടിയുണ്ട്.
ഇപ്പോള്‍ വിഷുവിന് കേരളസാരിയെല്ലാം ധരിച്ച് സകുടുംബം നില്ക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.ഭര്‍ത്താവ് രാജേഷും മകള്‍ നേഹയും ചേര്‍ന്ന് നില്ക്കുന്ന ഫോട്ടോയാണ് വൈറലായത്.ഇപ്പോഴും ഒരു മാറ്റവുമില്ല മീനാക്ഷികുട്ടീ എന്നാണ്
കമന്റുകള്‍.
ഫിലീം കോര്‍ട്ട്.