ഒറ്റക്കൊമ്പന് സുരേഷ് ഗോപിയോട് മുട്ടാന്‍ ബിജു മേനോന്-നല്ല
അങ്കം കാണാം.
മലയാള സിനിമയില്‍ തലയെടുപ്പുള്ള താരമാണ് സുരേഷ് ഗോപി.
അദ്ദേഹം ഏത് മേഖലയില്‍ ചുവട് വെച്ചാലും സൂപ്പര്‍ ഹിറ്റാണ്.ഒറ്റക്കൊമ്പന് എന്ന ഈ ചിത്രത്തിന്റെ ആദ്യപേര് കടുവ എന്നായിരുന്നു.എന്നാല്‍ ഈ പേരും ലുക്കും പൃഥ്വിരാജ് ഷാജി കൈലാസ് ജിനു എബ്രഹാം കൂട്ട്കെട്ട് ആദ്യമേ പുറത്ത് വിട്ടതാണെന്ന് പറഞ്ഞ് വിവാദത്തിലെത്തി.അതോടെ പേര് മാറി ഒറ്റകൊമ്പനായി.പാലാക്കാരന് ക്രിസ്ത്യാനിയുടെ കഥയാണ് ഒറ്റക്കൊമ്പനിലൂടെ മാത്യൂസ് തോമസ് പറയുന്നത്.
ഈ ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന് മുളക്പാടമാണ്.ഛായാഗ്രഹണം ഷാജി കുമാര്‍.രചന നിര്‍വഹിക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്.സംഗീതം ഹര്ഷവര്ദ്ധന് രാമേശ്വര്‍.പൃഥ്വിരാജിനോട് അംങ്കം വെട്ടാന്‍ നില്‍ക്കാതെ അണിയറ പ്രവര്‍ത്തകര്‍ പേര് ഒറ്റക്കൊമ്പനാക്കി.കേരളത്തില്‍ സുരേഷ്ഗോപിക്ക് ചേരുന്ന പേര് തന്നെയാണ് ഒറ്റക്കൊമ്പന്.ഇതില്‍ അങ്കം കുറിക്കാനെത്തുന്നത് ബിജുമേനോനാണ്.ഇന്നാണ് ബിജുമേനോന് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന വിവരം പുറത്തെത്തിയത്.ബിജുമേനോന്റെ FBയിലൂടെ
താരം തന്നെയാണ് ഒറ്റക്കൊമ്പനില്‍ തന്റെ ക്യാരക്ടറിന്റെ ലുക്ക്
പുറത്ത് വിട്ടിരിക്കുന്നത്.
ഒത്തിരി ചിത്രങ്ങളില്‍ വില്ലനായും സഹോദരനായും സുരേഷ്ഗോപിക്കൊപ്പം അഭിനയിച്ച നടന് കൂടിയാണ് ബിജു മേനോന്.കാത്തിരിക്കാം ഒറ്റക്കൊമ്പന്റെ വിളയാട്ടം കാണാന്‍.സുരേഷ്ഗോപിയുടെ മാസ് എന്‍ട്രി കാണാന്‍.
ഫിലീം കോര്‍ട്ട്.