കാണാതായ നടി റൈമയുടെ ശവശരീരം ചാക്കില്‍ കെട്ടിയ നിലയില്‍, ഭര്‍ത്താവ് അറസ്റ്റില്‍……
പരാതികിട്ടിയതുമുതല് പോലീസ് ശക്തമായി പിന്നിലുണ്ട്, പക്ഷെ കണ്ടെത്താന്‍ കഴിഞ്ഞില്ല ദുര്‍ഗന്ധം വമിക്കുന്ന ഒരു ചാക്കുകെട്ട് പാലത്തിനടിയില്‍ കിടക്കുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെ വിളിച്ചു ചാക്കുതുറന്നു നോക്കിയതോടെ തങ്ങളന്വേഷിക്കുന്ന നടിയാണെന്ന് പോലീസ് തിരിച്ചറിയുകയായിരുന്നു, വാര്‍ത്തയറിഞ്ഞതിന്റെ നടുക്കത്തിലാണ് നടി റൈമയുടെ ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും.
ഏതാനും ദിവസം മുമ്പ് കാണാതായ ബംഗ്ലാദേശി നടി റൈമ ഇസ്ലാം ഷിമുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ധാക്കയ്ക്കു സമീപമുള്ള ഹസ്രത്പുര്‍ പാലത്തിനടുത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ അറയിച്ചത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തി…പരിശോധന നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് റൈമയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. റൈമയുടെ ഭര്‍ത്താവ് ഷഖാവത്ത് അലി നോബല്‍ അറസ്റ്റിലായിരുന്നു. നടിയെ കൊലപ്പെടുത്തിയത് ഇയാളാണെന്ന് സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്.
മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. 1998ല്‍ ബര്‍ത്തമാന്‍ എന്ന ചിത്രത്തിലൂടെയാണ് റൈമ ചലച്ചിത്ര രംഗത്ത് സജീവമായത്. പിന്നീടിങ്ങോട്ട് ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. റൈമ ഇസ്ലാം ഷിമുവിന് 45 വയസ്സായിരുന്നു.. എന്തിനിതു ചെയ്തു എന്നുമാത്രം ഭര്‍ത്താവ് ഷഖാവത്ത് അലി നോബല്‍ പോലീസിനോട് പറയുന്നില്ലെന്നാണ് അറിയുന്നത്. റൈമക്ക് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് FC