ഗോപി സുന്ദറിന് മാസത്തില്‍ ഒരു ഭാര്യ-അതിനുള്ള ഉത്തരം ഇതാ….
സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കുന്ന പ്രവണത ഇന്ന് ചിലര്‍ക്കെങ്കിലും ഉണ്ട്.സോഷ്യല്‍ മീഡിയയില്‍ ദ്വയാര്‍ത്ഥത്തിലുള്ള കമന്റുകളുടെയും മറ്റും ഇത്തരക്കാര്‍ മറ്റൊരാളുടെ സ്വകാര്യജീവിതത്തെ അപമാനിക്കാന്‍ ഉപയോഗിക്കുന്നു.ചിലര്‍ അതിന് തക്ക മറുപടിയും കൊടുക്കാറുണ്ട്.അത്തരത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ് സംഗീത സംവിധായകന് ഗോപി സുന്ദര്‍.
ജീവിത പങ്കാളി അഭയഹിരണ്മയ്ക്ക് പിറന്നാള്‍ മംഗളങ്ങള്‍ നേര്‍ന്ന് ഗോപിസുന്ദര്‍ പങ്കുവെച്ച ചിത്രത്തിന് നേരെയാണ് വിമര്‍ശനം ഉണ്ടായത്.ഇരുവരും ഒരുമിച്ചിരിക്കുന്ന പഴയകാല ചിത്രമാണ് അദ്ദേഹം പോസ്ററ് ചെയ്തത്.ഈ ചിത്രം എടുക്കുന്ന സമയത്ത് നിനക്ക് പ്രായം 19 ആയിരുന്നു.നീ എനിക്ക് എല്ലാമാണ്.നിന്നെ കുറിച്ച് വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല പൊന്നെ ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.ചിത്രത്തിനൊപ്പം ഗോപി സുന്ദര്‍ കുറിച്ചു.പോസ്റ്റ് ചുരുങ്ങിയ സമയത്തിനകം വൈറലായി.ചിത്രത്തിന് താഴെ മോശം കമന്റുമായെത്തിയ ഒരാള്‍ക്ക് ഗോപീസുന്ദര്‍ കൊടുത്ത മറുപടി അതിലേറെ വൈറല്‍ ആയിരിക്കുകയാണിപ്പോള്‍.
ഗോപി ഏട്ടാ നിങ്ങള്‍ക്ക് ഓരോ മാസവും ഓരോ ഭാര്യയാണോ എന്ന് ചോദിച്ച ടിനുരാജ് എന്ന ആള്‍ക്കാണ് ഗോപിസുന്ദര്‍ ചുട്ട മറുപടി കൊടുത്തത്.നിന്റെ അച്ഛനോട് ചോദിക്ക് എന്നാണ് അദ്ദേഹം കുറിച്ചത്.പ്രതികരണം വൈറലായതോടെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും മിരവധി പേര് രംഗത്തെത്തി.മകന്റിട്ട ആളെ ന്യായീകരിച്ചും പലരും അഭിപ്രായം രേഖപ്പെടുത്തീട്ടുണ്ട്.
ഫിലീം കോര്‍ട്ട്.