ചിരിച്ച് കിടക്കുന്ന ശവത്തിനൊപ്പം നടിയുടെ സെല്‍ഫി-ഗുളിക കൊടുത്ത് കൊന്നത്.
ഹിറ്റ് ചിത്രത്തിലെ ഒരു രംഗമാണ് പുറത്തെത്തിയിരിക്കുന്നത്.ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ വിടര്‍ന്ന ചിത്രമാണ് ജോജി.OTT റിലീസായെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായി.ഇതില്‍ നായികയായെത്തിയിരിക്കുന്നത് ഉണ്ണിമായയായിരുന്നു.ബിന്‍സി എന്ന കഥാപാത്രത്തെ അവര്‍ അനായാസമായാണ് അവതരിപ്പിച്ചിരിക്കുന്നത് ഉണ്ണിമായ ജോജിയിലെ അപ്പച്ഛന്റെ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്.അതിന്റെ പ്രത്യേകത അപ്പച്ചനായ സണ്ണി മരിച്ച് കിടക്കുകയാണ് ആ രംഗം ചിത്രീകരിക്കുന്നതിന്റെ ഇടവേളയിലാണ് ഉണ്ണിമായ പ്രസാദ് സെല്‍ഫി പകര്‍ത്തിയത്.ശവപ്പെട്ടിയില്‍ സെല്‍ഫിക്ക് വേണ്ടി മനോഹരമായ മന്ദസ്മിതം പൊഴിച്ചാണ് സണ്ണി കിടക്കുന്നത്.ഉണ്ണിമായ ഫോട്ടോക്ക്
താഴെ കുറിച്ചിരിക്കുന്ന വരികള്‍ ഇങ്ങനെയാണ്-ദോഷമായിട്ടൊന്നും തന്നെ എന്റെ താതന് ചെയ്കയില്ല.എന്നെ അവര്‍ അടിച്ചാലും അവന് എന്നെ സ്നേഹിക്കുന്നു.എന്നാണ് ഉണ്ണിമായയുടെ കുറിപ്പ്.
ഫോട്ടോക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്.അതിലൊന്നിങ്ങനെ-ചുമ്മാ കിടത്തി അപമാനിക്കുകയാണല്ലെ,മറ്റൊരു കമന്റ് ഗുളിക കൊടുത്ത് കൊന്നതും പോരാഞ്ഞ് ഫോട്ടോ എടുത്ത് കൂടി അപമാനിക്കുകയാണല്ലെ എന്നാണ്.ജോജി മികച്ച
രീതിയില്‍ മുന്നേറുമ്പോഴും ഒരപചയം പറയാതിരിക്കാന്‍ വയ്യ.സെന്‍സര്‍ ബോര്‍ഡ് ചത്ത് മലച്ചത് കൊണ്ടാവും ചില അശ്ലീല പദങ്ങളുടെ അതിപ്രസരം ഇതില്‍ അടിഞ്ഞ്കൂടിയത്.കുടുംബം കുട്ടികള്‍ ഈ ചിത്രം കണ്ട അവരുടെ നാവിലും മുളക്കും മകാരം.
ഫിലീം കോര്‍ട്ട്.