ജയറാമിന്റെ മകള്‍ സ്വര്‍ണ്ണത്തില്‍ മുങ്ങി – പൊട്ടിത്തെറിച്ച് സുരേഷ് ഗോപി.
കൊല്ലത്ത് വിസ്മയ എന്ന പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഫേസ് ബുക്ക് പോസ്റ്റ് ഇട്ട നടന് ജയറാമിനെതിരെ നടന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി നടന് സുരേഷ് ഗോപി.
ഒരു പെണ്‍കുട്ടിയുടെ അച്ഛന് എന്ന നിലയിലാണ് ജയറാം പ്രതികരിച്ചത് എന്ന് അദ്ദേഹം പറയുന്നു.പ്രമുഖമാധ്യമത്തിന് നല്കിയ ചര്‍ച്ചക്കിടെയായിരുന്നു പ്രതികരണം.ഒരു പെണ്‍കുട്ടിയുടെ അച്ഛന് എന്ന നിലക്കാണ് ജയറാം പ്രതികരിച്ചത്.ജയറാമിന് അതിന് അവകാശമില്ലേ.അദ്ദേഹം ഒരു പരസ്യം ചെയ്തതിന്റെ പേരില്‍ വിമര്‍ശിക്കണോ.വിപണന ഉല്പന്നത്തിന്റെ പരസ്യത്തിലാണ് അദ്ദേഹം അഭിനയിച്ചത്.അത് ഇവിടെ വിലക്കിയിട്ടുണ്ടോ കഞ്ചാവിന്റെ പരസ്യത്തില്‍ അല്ല അദ്ദേഹം അഭിനയിച്ചത് എന്ന് സുരേഷ് ഗോപി പറയുന്നു.
വിസ്മയയുടെ മരണവാര്‍ത്ത വിവാദമായതിന് പിന്നാലെയാണ് ‘ഇന്ന് നീ ….. നാളെ എന്റെ മകള്‍’ എന്ന് ജയറാം ഫേസ്ബുക്കില്‍ എഴുതിയത്.വിസ്മയയുടെ ഫോട്ടോക്കൊപ്പമായിരുന്നു പോസ്റ്റ്.എന്നാല്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളുമാണ് അതിന് പിന്നാലെ വന്നത്.
ജയറാമും മകള്‍ മാളവികയും മലബാര്‍ ഗോള്‍ഡ് ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചിരുന്നു.ഈ പരസ്യത്തെ മുന്‍നിര്‍ത്തിയാണ് ട്രോളുകള്‍.പരസ്യത്തില്‍ വിവാഹത്തിനായി ധാരാളം സ്വര്‍ണ്ണം ധരിച്ച് ഒരുങ്ങിനില്ക്കുന്ന രീതിയിലാണ് മകള്‍.ഈ പരസ്യത്തിന്റെ ദൃശ്യങ്ങള്‍ വെച്ച് കൊണ്ടാണ് ജയറാമിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.
വിസ്മയ തന്നെ ഒന്ന് നേരത്തെ വിളിച്ചിരുന്നെങ്കില്‍ താന്‍ അവിടെ എത്തി ഭര്‍ത്താവ് കിരണിനെ പോയി രണ്ട് പൊട്ടിച്ചേനെ എന്നും ചര്‍ച്ചയില്‍ സുരേഷ് ഗോപി പറഞ്ഞു.
തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.100 പവന് സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും അതിന് പുറമെ 10 ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നു.എന്നാല്‍ കാര്‍ ഇഷ്ടപ്പെടാത്തതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു തുടങ്ങിയതത്രേ.കാറ് വേണ്ട പകരം പണം മതി എന്നാണ് കിരണിന്റെ ആവശ്യമെന്നും എനനാല്‍ സിസി ഇട്ട് വാങ്ങിയ കാര്‍ ആയത് കൊണ്ട് വില്ക്കാന് കഴിയില്ലെന്നും മകളോട് പറയാന്‍ പിതാവ് പറഞ്ഞിരുന്നു.മരിക്കും മുമ്പ് വിസ്മയ ബന്ധുവിനയച്ച വാട്സ്ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്.ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങളും അയച്ചുനല്‍കിയിരുന്നു.ഈ സന്ദേശം ലഭിച്ചു മണിക്കൂറുകള്‍ക്ക് ശേഷമാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫിലീം കോര്‍ട്ട്.