ടോവിനോയുടെ മകനെയെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്, കുടുംബസമേതം എത്തി….
നല്ല തീരുമാനം ഉന്നതരെ അടുത്തറിയുന്നത് ഏറ്റവും നല്ല തീരുമാനം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കുടുംബസമേതം സന്ദര്‍ശിച്ച് ടൊവിനോ തോമസ്. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയ്ക്കും തഹാനും ഒപ്പമാണ് ടൊവിനോ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
കൂടിക്കാഴ്ചയ്ക്കിടയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. മിന്നല്‍ മുരളിയാണ് ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രം നെറ്റ്ഫ്ലിക്സ് റീലീസായാണ് പ്രേക്ഷകരിലേക്കെത്തിയത്.
മിന്നല്‍ മുരളി എന്ന സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ വേഷമിട്ടത്. വാശി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്താണ് ടൊവിനോ ഇപ്പോള്‍ .കീര്‍ത്തി സുരേഷ് നായികയായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിഷ്ണു ജി.രാഘവ് ആണ്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനാണ് ടൊവിനോയുടേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. മാധ്യമലോകത്തെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ അന്നാ ബെന്നാണ് നായിക. രണ്ട് ഗെറ്റപ്പിലാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. 2022 ജനുവരി 27 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. ഗവര്‍ണര്‍ക്കും ടോവിനോയുടെ കുടുംബത്തിനും നന്മ നിറഞ്ഞ ആശംസകള്‍ FC