ഡ്രൈവറായി തുടങ്ങി, ആന്റണി പെരുമ്പാവൂര്‍ ഇന്ന് ആഡംബരത്തിന്റെ രാജാവ് അഭിനയിച്ചത് 26 സിനിമകള്‍……
പലര്‍ക്കും അസൂയയാണ് ചെറിയ നിലയിലുള്ളവര്‍ വലുതാകരുത്, അത് കാണാന്‍ ത്രാണിയില്ലാത്ത അവസ്ഥ, അതെന്തിനെന്ന് മനസ്സിലാകുന്നില്ല, പക്ഷേ മോഹന്‍ ലാല്‍ എന്ന നടനെ അഭിനന്ദിക്കണം താഴേക്കിടയില്‍ നിന്ന് ഒരാളെ ഉയര്‍ത്തികൊണ്ടു വന്നു രാജാവാക്കിയതില്‍, ഒരു ഡ്രൈവറായി കരിയര്‍ ആരംഭിച്ച് ഇന്ന് മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളായി മാറിയ ആന്റണി പെരുമ്പാവൂരിന്റെ ജീവിതം ഒരുപാട് പേര്‍ക്ക് പ്രചോദനമാവുന്ന ഒന്നാണ്.
1987-ല്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ‘പട്ടണപ്രവേശം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ആദ്യം കണ്ടുമുട്ടിയത്.പല താരങ്ങള്‍ക്കു വേണ്ടിയും മുന്‍പ് വാഹനം ഓടിച്ചിരുന്ന ആന്റണി ഒരു ദിവസം കൊച്ചി അമ്പലമുകളിലെ വീട്ടില്‍പ്പോയി മോഹന്‍ലാലിനെ കൂട്ടിക്കൊണ്ട് വരുന്നതോടെയാണ് മോഹന്‍ലാലുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. മോഹന്‍ലാലിന്റെ സ്ഥിരം ഡ്രൈവറായി മാറിയ ആന്റണി അധികം വൈകാതെ താരത്തിന്റെ മാനേജരും അടുത്ത സുഹൃത്തുമൊക്കെയായി മാറി.
മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാളായി മാറിക്കഴിഞ്ഞു ആന്റണി പെരുമ്പാവൂര്‍ സ്വദേശി. ‘മരക്കാര്‍’ എന്ന ചിത്രം നിര്‍മ്മിച്ചതോടെ ഇതുവരെ മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ചെലവേറിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് എന്ന വിശേഷണവും ആന്റണി പെരുമ്പാവൂരിനു സ്വന്തം.
ആന്റണി പെരുമ്പാവൂരിന്റെ അവധിക്കാല വസതിയുടെ കാഴ്ചകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് നടന് അനൂപ് മേനോന്. കൊച്ചിയില്‍, കായല്ക്കരയിലാണ് ഈ വീട് അനൂപ് മേനോന് ബ്രാന്‍ഡ് അംബാസിഡറായ ഡിലൈഫ് ആണ് ഈ ആഢംബര ഫ്ളാറ്റ് ഒരുക്കിയിരിക്കുന്നത്.
നിര്‍മ്മാണത്തിന് പുറമെ അഭിനയത്തിലും ആന്റണി കൈവെച്ചു.കിലുക്കം’ മുതല്‍ ഇങ്ങോട്ട് 26 ഓളം സിനിമകളില്‍ ആന്റണി അഭിനയിച്ചിട്ടുണ്ട്. നേരത്തെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. സിനിമയില്‍ എത്തിയ നാള് മുതല്‍ ചെറിയ റോളുകളില്‍ ആന്റണി പെരുമ്പാവൂര്‍ അഭിനയിച്ചിരുന്നു. പൃഥ്വിരാജ് സംവിധായകനാകുന്ന ബ്രോ ഡാഡിയിലും അഭിനേതാവായി ആന്റണിയെ കാണാം ചിത്രം നിര്‍മിക്കുന്നതും ആന്റണി തന്നെയാണ്. ഇനിയും ഉയരങ്ങള്‍ കീഴടക്കുക അതിലൂടെ മറ്റുള്ളവരെ ഉയര്‍ത്താനും ശ്രമിക്കുക FC