താരദമ്പതികളുടെ മകള്ക്കിന്നു 28 കെട്ട്, പൊന്നിന്റെ നൂലില്‍.. പാല് പുഞ്ചിരി കണ്ടില്ലേ……
അഭിനയമാണ് കുടുംബത്തിലെ ഓരോരുത്തരും ശീലമാക്കിയത് ഈ കുഞ്ഞുവാവയും അതെ ചോരയില്‍ പിറന്നതു കൊണ്ടു നമുക്കു കാണാം മിനിസ്ക്രീനിലും, ബിഗ്സ്ക്രീനിലും നാളെയുടെ താരമായി .
ജീവിതത്തിലേയ്ക്ക് മകള്‍ കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് സോഷ്യല്‍ മീഡിയ താരവും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവും നടനുമായ അര്‍ജുനും. സുദര്‍ശന എന്നാണ് മകള്‍ക്ക് നല്കിയ പേര്. മകളുടെ നൂലുകെട്ട് ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ. നവംബര്‍ 29 നാണ് സൗഭാഗ്യയ്ക്ക് സുദര്‍ശന ജനിച്ചത്. ‘സുദ അമ്മയോടൊപ്പം, ആദ്യമായി, അമ്മ എന്നേക്കാള്‍ കുറച്ചു കൂടുതല്‍ ഒരാളോട് ഇഷ്ടം കാണിക്കുന്നു’- എന്നാണ് ഒരു ചിത്രത്തില്‍ സൗഭാഗ്യ കുറിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നൂലുകെട്ട് ദിനത്തിലെ നിരവധി ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇരു കയ്യും നീട്ടിയാണ് ആരാധകര്‍ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
അടുത്തിടെയാണ് കുടുംബത്തിലെ നാല് തലമുറകള്‍ക്കൊപ്പമുള്ള ഫോട്ടോഷൂട്ടിന്റെ വിശേഷം സൗഭാഗ്യ പങ്കുവെച്ചത്. അമ്മ താരാ കല്യാണിനും മുത്തശ്ശി സുബ്ബലക്ഷ്മിയമ്മയ്ക്കും ഒപ്പമുള്ള സൗഭാഗ്യയുടെയും മകളുടെയും കിടിലന്‍ ഫോട്ടോകളാണ് പുറത്തുവന്നത്. ഫോട്ടോഷൂട്ടിനായി തയ്യാറാകുന്നത് മുതല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതും അടക്കമുള്ള വീഡിയോ യൂട്യൂബിലൂടെ താരം പങ്കുവെച്ചിരുന്നു. ഗര്‍ഭകാല വിശേഷങ്ങളെല്ലാം സൗഭാഗ്യ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സന്തോഷവതിയായി ആശുപത്രിക്കുള്ളില്‍ നൃത്തം ചെയ്ത വീഡിയോയും ചിത്രങ്ങളും പ്രസവത്തിനു മണിക്കൂറുകള്‍ മുന്‍പേ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ കുഞ്ഞുമായി നൃത്തം ചെയ്യുന്ന അര്‍ജുന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സൗഭാഗ്യയും അര്ജുന് സോമശേഖറും തമ്മിലുള്ള വിവാഹം നടന്നത്. ചക്കപ്പഴത്തില്‍ അഭിനയിച്ചു ആരാധകരെ നേടിയെങ്കിലും ഇടക്കുവെച്ചു അഭിനയം നിര്‍ത്തി, കുഞ്ഞുവാവ സുദര്‍ശനക്ക് ആയുരാരോഗ്യ സൗഖ്യവും ദീര്‍ഘായുസും നേരുന്നു FC