ദിലീപിന് ജാമ്യം – മഞ്ജുവാര്യര്‍ ആ പോസ്റ്റ് പിന്‍വലിച്ചു, ഉദ്ദേശം മനസ്സിലാകുന്നില്ല…
എന്തായാലും തന്റെ മകളുടെ അച്ഛനാണല്ലോ ദിലീപ് അതുകൊണ്ട് അവളുടെ ഭാവിക്ക് കോട്ടം തട്ടുന്നതൊന്നും മഞ്ജു ചെയ്യില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇവരെ സ്നേഹിക്കുന്നവര്‍, ചെയ്ത പാപങ്ങള്‍ക്ക് ആയാലും ചെയ്യാത്ത പാപങ്ങള്ക്കായാലും 90 ദിവസം ദിലീപ് ജയിലില്‍ കിടന്നു..
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കം ആറു പ്രതികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതിന് പിന്നാലെ നടി മഞ്ജു വാര്യര്‍ ഫെയ്സ്ബുക്കിലെ കവര്‍ ചിത്രം മാറ്റിയതാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
‘യു ആര് ദ ജേണി’ എന്നെഴുതിയ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ കവര്‍ ചിത്രം എന്താണ് ഉദ്ദേശിക്കുന്നത് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും ദിലീപിന്റെ ജാമ്യവുമായി ബന്ധപ്പെട്ടാണോയെന്നാണ് ആരാധകരുടെ ചോദ്യം. കമന്റ് ബോക്സില്‍ താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിപേര്‍ എത്തി.
രണ്ടാഴ്ചത്തെ വിശദമായ വാദം കേള്‍ക്കലിന് ശേഷമാണ് ജസ്റ്റിസ് ഗോപിനാഥ് പി. ദിലീപിനും കൂട്ടര്‍ക്കും ജാമ്യം അനുവദിച്ചത്. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്. ബാലചന്ദ്രകുമാറും ഒരു പീഡനകേസില്‍ പെടുകയാണ് എല്ലാവരും നല്ല പുള്ളികളാണ് FC