ദിവ്യ ഉണ്ണിയുടെ പുതിയ കുഞ്ഞുവാവയെ കണ്ടൊ? മുറിച്ച മുറി പോലെ.
മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി ഇളയ മകള്‍ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചിരിക്കുകയാണ് തന്റെ ജീവിതത്തിലെ പുതിയ അതിഥിയായ കുഞ്ഞുവാവക്കൊപ്പം നില്ക്കുന്ന മനോഹരമായ ഈ ചിത്രത്തിന് സമൂഹമാധ്യമത്തില്‍ നിറയെ ഇഷ്ടം നേടി.ഐശ്വര്യ എന്നാണ് കുഞ്ഞുവാവയുടെ പേര്.മകള്‍ ദിവ്യയുടെ ഫോട്ടോ കോപ്പി ആണെന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്.അമ്മയുടെ അതെ ചിരിയാണ് കുഞ്ഞുവാവക്ക്.ഈ ക്യൂട്ട് ചിത്രത്തിന് താഴെ ദിവ്യ രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ കുറിച്ചു.
‘ദൈവം ഇതുവരെ മനുഷ്യനെ നിരുത്സാഹപ്പെടുത്തിയിട്ടില്ല എന്ന സന്ദേശവുമായി ഓരോ കുട്ടിയും വരുന്നു’.
2020 ജനുവരി 14ന് ആണ് ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് ജനിക്കുന്നത്.കുഞ്ഞ് രാജകുമാരിക്ക് ജന്മം നല്കിയതും ഐശ്വര്യ എന്നാണ് പേരെന്നും ദിവ്യഉണ്ണി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.അര്ജ്ജുന്,മീനാക്ഷി എന്നാണ് ദിവ്യ ഉണ്ണിയുടെ മൂത്ത മക്കളുടെ പേര്.ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന താരം നൃത്തത്തെ ജീവവായുവായി കൊണ്ട് നടന്നിരുന്ന അഭിനേത്രി വ്യക്തി ജീവിതത്തിലെ ചില പ്രതിസന്ധികളെ ശക്തമായി നേരിട്ട് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയിരിക്കുകയാണ്.നൃത്തവേദിയിലൂടെ താരം തന്റെ സാന്നിധ്യംഇപ്പോഴും അറിയിക്കാറുണ്ട്.അമേരിക്കയില്‍ സ്വന്തമായി നൃത്തവാദ്യാലയം നടത്തുന്നുമുണ്ട്.
ഫിലീം കോര്‍ട്ട്.