ധനുഷിന്റെ മുന്‍ ഭാര്യ ഐശ്വര്യ ആശുപത്രിയില്‍… അരികില്‍ രജനിയും മക്കളും….
നടന് രജനികാന്തിന്റെ മകളും ധനുഷിന്റെ മുന്‍ഭാര്യയുമായ ഐശ്വര്യ ആശുപത്രിയില്‍. കോവിഡ് ബാധിച്ചതിനാലാണ് ഐശ്വര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ ഐശ്വര്യ തന്നെയാണ് താന്‍ കോവിഡ് ബാധിതയായ വിവരം ആരാധകരുമായി പങ്കുവച്ചത്.
‘എല്ലാ മുന്കരുതലുമെടുത്തിട്ടും ഞാന്‍ പോസറ്റീവായി. ആശുപത്രിയില്‍ അഡ്മിറ്റ് ആണ്. മാസ്ക് ഉപയോഗിക്കുക, വാക്സിന് എടുക്കുക, സുരക്ഷിതരായിരിക്കുക, 2022 നീ എനിക്കായി ഇനി എന്തൊക്കെയാണ് കരുതി വെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം…’ ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് ഐശ്വര്യ കുറിച്ചിതങ്ങനെയായിരുന്നു.
പതിനെട്ടു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യയും ധനുഷും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്. ധനുഷുമായുള്ള ഐശ്വര്യയുടെ വിവാഹമോചന വാര്‍ത്ത ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്. 2004 നവംബര്‍ 18-നായിരുന്നു ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹം. രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്കുള്ളത്.FC