ധനുഷിന് കിട്ടാനുള്ളതുകിട്ടി ജഡ്ജിമാര്‍ ഇങ്ങനെയിരിക്കണം, കോടിശ്വരനായ നടന് ചേരാത്ത പ്രവൃത്തി
കഴിഞ്ഞദിവസം ഞങ്ങള്‍ പറഞ്ഞതാണ് വേണ്ട വേണ്ട ഇത്മോശമാണ് എന്ന്, 2015 ല്‍ ധനുഷ് വിദേശത്തുനിന്നു ഒരാഡംബര കാര്‍ ഇവിടേക്ക് ഇറക്കുമതിചെയ്തു എന്‍ഫോഴ്സ്മെന്റ് അതിനു നികുതിയടക്കന്പറഞ്ഞു എന്നാല്‍ ധനുഷ് അതുകേട്ടില്ല കോടതിയില്‍ പോയി 6 വര്‍ഷം നീണ്ട കേസിന്റെ വിധിയായിരുന്നു ഇന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജ് എസ്, എം,സുബ്രമണ്യം നല്ലവടിവൊത്ത രീതിയില്‍ കൊടുത്തു ധനുഷിന് പണി അദ്ദേഹം ഉദാഹരണമായി താഴെത്തട്ടിലുള്ളവരെ ചൂണ്ടികാണിച്ചുപറഞ്ഞു സാദാരണകാര്‍ പാല്വില്ക്കുന്നവരും,കൂലിപണിയെടുത്തു ജീവിക്കുന്നവരും ഒരുലിറ്റര്‍ പെട്രോളടിക്കുമ്പോള്‍ നികുതികൊടുക്കുന്നു ഇവരാരും നികുതിയിളവുവേണമെന്നുപറഞ്ഞു കോടതികയറിയിറങ്ങുന്നില്ല അവരുടെനികുതിപ്പണം ഉപയോഗിച്ച് നിര്മ്മിച്ചറോഡിലൂടെയാണ് റോഡിലൂടെയാണ് ആടംബരകാറില് നിങ്ങള്‍ ഒഴുകിനടക്കുന്നതു, നിങ്ങള്‍ എത്ര കാര്‍ വേണമെങ്കിലും വാങ്ങിക്കോളൂ ഹെലികോപ്റ്റര്‍ വാങ്ങിക്കോളൂ പക്ഷേ കൃത്യമായി നികുതിയടക്കണം അത് നീട്ടികൊണ്ടുപോകരുത് കോടതിയെ സമീപിക്കാനുള്ള അവകാശം നിങ്ങള്‍ക്കുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല- ജസ്റ്റിസ് സുബ്രഹ്മണ്യം പറയുന്നു 2015ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിനു പ്രവേശന നികുതി ചുമത്തിയതു ചോദ്യം ചെയ്താണ് ധനുഷ് കോടതിയെ സമീപിച്ചത് കോടതി കേസ് പരിഗണിച്ചപ്പോള്‍ നികുതി പൂര്‍ണമായും അടയ്ക്കാന്‍ തയാറാണെന്നും കേസ് പിന്‍വലിക്കുകയാണെന്നും ധനുഷിന്റെ അഭിഭാഷകന് അറിയിച്ചെങ്കിലും സിനിമാ താരങ്ങള്‍ നികുതി ഇളവിനു വേണ്ടി കോടതിയിലെത്തിയതിനെ രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും സിനിമാപ്രവര്‍ത്തകര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമന്നും ജസ്റ്റിസ് പറഞ്ഞു
ഇതേ ആവശ്യവുമായി നടന് വിജയും കോടതിയെ സമീപിച്ചിരുന്നു. പ്രവേശന നികുതിയില്‍ ഇളവ് തേടി വിജയ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് സിംഗിള്‍ ബെഞ്ച് ഒരു ലക്ഷം രൂപ പിഴയിട്ടു. കൂടാതെ നടനെ രൂക്ഷമായി വിമര്‍ശിച്ചു. സിനിമയിലെ ഹീറോ ജീവിതത്തില്‍ ‘റീല്‍ ഹീറോ’ ആയി മാറരുതെന്നും കോടതിഅഭിപ്രായപ്പെട്ടു. എന്നാല്‍ ഈ സിംഗിള്‍ ബെഞ്ച് ഉത്തരവിന് പിന്നീട് ഡിവിഷന് ബെഞ്ചിന്റെ താല്‍ക്കാലിക സ്റ്റേ ലഭിച്ചു. അതേസമയം പ്രവേശന നികുതിയുടെ80 ശതമാനം ഒരാഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും അപ്പീലില്‍ വിജയ് ആവശ്യപ്പെട്ടിരുന്നു സുബ്രഹ്മണ്യം സര് ഞങ്ങള്‍ നമിക്കുന്നു കാരണം നികുതിയടച്ചു ടിക്കറ്റ് എടുത്താണ് ഇവരുടെയൊക്കെ സിനിമ കാണുന്നത് 150 കോടിയുടെ വീട് ധനുഷ്നിര്മിക്കുന്നു, വിജയ് താമസിക്കുന്നതും കോടികളുടെ കൊട്ടാരത്തില്‍ത്തന്നെ ഒന്നുമില്ലാത്തവരുടെ ചിറകിലേറിപറക്കുന്ന ഇവരെ ഇടക്കൊന്നു നിലത്തിറക്കാന്‍ താങ്കളെ പോലുള്ളവര്‍ ഇത്തരം സ്ഥാനങ്ങളില്‍ വേണം FC