നടക്കാനായില്ല തകര്‍ക്കാനായി… പേളിയുടെ ലാപ് ടോപ്പ് തീരൂമാനമാക്കി – മകള്‍ നില……
പേളി മാണിയെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ് മകള്‍ നിലയും. നില ബേബിയുടെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ ഏറെയാണ്. മകളുടെ ജനനം മുതല്ക്കുള്ള എല്ലാ വിശേഷങ്ങളും പേളി സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിട്ടുണ്ട്.
ഇപ്പോളിതാ നിലയുടെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. നില ലാപ്ടോപ്പ് എടുത്തു കളിക്കുന്നതും, അതിനു മുകളില്‍ കിടക്കുന്നതുമായി മകളുടെ ഒട്ടേറെ ചിത്രങ്ങളാണ് പേളി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കു വെച്ചിട്ടുള്ളത്.
ലാപ്ടോപ്പിനടുത്തു നില കിടക്കുന്ന ചിത്രത്തിന് ‘ഗുഡ്ബൈ മൈ ലാപ്ടോപ്പ്’ എന്ന അടിക്കുറിപ്പാണ് പേളി നല്‍കിയത്.
മകളെ മടിയില്‍ ഇരുത്തി മനോഹരമായ ചിത്രത്തിന് ‘എന്റെ പ്രിയപ്പെട്ട കുസൃതിയോടൊപ്പം’ എന്നാണ് പേളി നല്കിയ അടിക്കുറിപ്പ്. പേളിയുടെ മടിയില്‍ ഇരുന്നുകൊണ്ടു ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന നിലയുടെ ചിത്രങ്ങള്‍ ആരാധക മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു.