നടന് തുളസിയും മരിച്ചു.ഇനിയില്ല ഈ തമാശകള്‍.
മൂന്ന് പതിറ്റാണ്ടിലേറെ സ്വഭാവ സഹനടനായി തമിഴ് സിനിമയില്‍ നിറഞ്ഞ് നിന്ന ജോക്കര്‍ തുളസി 70ാംമത്തെ വയസ്സില്‍ അന്തരിച്ചു.നാടക അരങ്ങിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.1976ല്‍ പുറത്തിറങ്ങിയ ഉന്‍ഗളില്‍ ഒരുത്തിയാണ് ആദ്യ ചിത്രം.ഇളൈജ്ഞര്‍ അണി,ഉടന്‍ പിരപ്പ്,അവതാര പുരുഷന്,മണ്ണില്‍ തൊട്ട് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
മലയാളത്തില്‍ ലയതാളങ്ങല് എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.കന്നട സിനിമയിലും അഭിനയിച്ചു.ചെന്നൈയിലെ പ്രശസ്തമായ കണ്മണി ഡ്രാമാക്ലബ്ബിലെ പ്രധാന നടനായിരുന്നു.വാണി റാണി,കോലങ്ങള്‍,അഴക്,കേളടി കണ്മണി തുടങ്ങിയ ജനപ്രിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.