നടന് ദിലീപിന് പിന്നാലെ വീണ്ടും സിനിമക്ക് നഷ്ടം – കുമാര്‍ രാംസീയും മരിച്ചു.
ദിലീപ് കുമാറിന്റെ മരണത്തിന്റെ ദു:ഖാചരണം തീരും മുമ്പ് ബോളിവുഡിന് ഒരു മരണം കൂടി.ഹൊറര്‍ സിനിമയുടെ പര്യായമായിരുന്ന രാംസീ ബ്രദേഴ്സിലെ കുമാര്‍ രാംസീയാണ് ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരിക്കുന്നത്.7 പേരടങ്ങുന്നതായിരുന്നു രാംസീസഹോദരങ്ങള്.അതില്‍ മൂത്ത ആളായിരുന്നു രാംസീ. കുടുംബങ്ങള്‍ ചേര്‍ന്നിറങ്ങിയ മുഴുവന്‍ സിനിമകളും ഹിറ്റായിരുന്നു.രചന നിര്‍വ്വഹിച്ചത് മുഴുവന്‍ രാംസീ തന്നെ.
1984ല്‍ ശത്രുഘ്നന്‍ സിന്‍ഹ നായകനായി അഭിനയിച്ച ‘പുരാന മന്ദിര്‍’,1989ല്‍ ഇറങ്ങിയ ‘സായ’, നസീറുദ്ദീന്‍ ഷായുടെ ഖോജ് 1989ല്‍ കുമാര്‍ രാംസീയുടെ രചനയില്‍ വിരിഞ്ഞതായിരുന്നു.അവിഭക്ത ഇന്ത്യയിലെ കറാച്ചി വ്യാപാരിയായിരുന്ന ഫത്തേചന്ദ് യു. രാംസീഘാനിയുടെ മക്കളാണ് രാംസീ സഹോദരങ്ങള്‍.ഇന്ത്യാ വിഭജനത്തെത്തുടര്‍ന്ന് കുടുംബം ബോംബെയിലേക്ക് വരികയും രാംസീഘാനി ചലച്ചിത്ര രംഗത്തേക്ക് കടക്കുകയുമായിരുന്നു.
റൊസ്ത്തം സൊഹ്റാബ്,ഏക് നന്നി മുന്നീ ലഡ്കി,എന്നീസിനിമകള്‍ നിര്‍മ്മിച്ചത് രാംസിഘാനിയായിരുന്നു.അദ്ദേഹം മക്കളായ കുമാര്‍,തുളസി,ശ്യം,ഗംഗു,കേശു,കിരണ്‍,അര്ജ്ജുന് എന്നിവരെയും സിനിമാമേഖലയിലേക്കെത്തിച്ചു.അച്ഛന് നിര്‍മ്മിച്ച സിനിമകള്‍ എട്ട് നിലയില്‍ പൊട്ടിയതോടെയാണ് മക്കളായ സഹോദരങ്ങള്‍ പ്രേത സിനിമകളിലൂടെ കോടിപതികളാകുന്നത്.
1972ല്‍ ഇറങ്ങിയ ദോ ഘാസ് സമീന്കേ നീചേ എന്ന പ്രേത സിനിമയിലൂടെയായിരുന്നു തുടക്കം.ചെറിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമയുടെ അണിയറ ജോലികള്‍ 7 സഹോദരങ്ങളും കൂടി വീതിച്ചെടുത്തു.ഭീതിയും,രതിയും തമാശയും ചേരുവകളാക്കിയ മുപ്പതിലേറെ ഹൊറര്‍ സിനിമകളാണ് അവര്‍ ഇറക്കിയത്.കുമാര്‍ രാംസീയായിരുന്നു രചന.അദ്ദേഹത്തിന്റെ ഭാര്യ ഷീല.രാജ്,ഗോപാല്‍,സുനില്‍ എന്നിവരാണ് മക്കള്‍.ആദരാഞ്ജലികളോടെ…..
ഫിലീം കോര്‍ട്ട്.