നടന് നസീറുദ്ദീന്‍ ഷാ ഗുരുതരാവസ്ഥയില്‍ ശ്വാസകോശരോഗം മൂര്‍ച്ഛിച്ചു.മമ്മുട്ടിയടക്കം താരങ്ങള്‍.
ബോളിവുഡിലെ ഒന്നാം നിര താരം നസീറുദ്ദീന്‍ ഷാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ എത്തിയെന്നാണ് അറിയുന്നത്.ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്നാണ് താരത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.രണ്ട് ദിവസമായേ്രത അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റായിട്ട്.ചികിത്സയുടെ തുടക്കത്തില്‍ ന്യൂമോണിയ കണ്ടെത്തി.തുടര്‍ വിദദ്ധ ചിക്ത്സയിലാണ് ശ്വാസകോശ രോഗങ്ങള്‍ക്കും നസീറുദ്ദീന്‍ ഷാ അടിമപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയത്. നിലവില്‍ ആദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നും ആരോഗ്യ നിലയില്‍ മികച്ച പുരോഗതി കൈവരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ പറയുന്നു.താരത്തിനൊപ്പം ഭാര്യ രത്ന പദക് ഷായും മക്കളായ ഹീബ,ഇമാദ്,വിവാന് തുടങ്ങിയവരുമുണ്ട്.1950 ജൂലായ് 20നാണ് ഉത്തര്‍പ്രദേശിലെ ബാര്ബങ്കില് നസീറുദ്ദീന്‍ ഷായുടെ ജനനം.നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലൂടെയാണ് അരങ്ങേറുന്നത്.22ാം വയസ്സില്‍ സിനിമയിലെത്തിയ അദ്ദേഹം ഒട്ടനവധി സിനിമകളില്‍ മികച്ച വേഷം കൈകാര്യം ചെയ്തു.മികച്ച നടനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ കരസ്ഥമാക്കി.ഫിലീം ഫെയര്‍ അവാര്‍ഡും ഒട്ടനവധി നേടിയ അദ്ദേഹത്തിനെ രാജ്യം 1987ല്‍ പത്മശ്രീയും 2003ല്‍ പത്മഭൂഷണ്‍ നല്കി ആദരിച്ചു.71 വയസ്സിലെത്തിയ അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിക്കാം.പൊന്തന്മാട എന്ന ചിത്രത്തിലൂടെ അദ്ദേഹം മമ്മുട്ടിക്കൊപ്പം മലയാളത്തിലും വെന്നിക്കൊടി പാറിച്ചിട്ടുണ്ട്.
ഫിലീം കോര്‍ട്ട്.