നടന് നാഗചൈതന്യയെ ഒഴിവാക്കും മുന്‍പ് പേരുമാറ്റി സമാന്ത – വേര്‍പിരിയല്‍ വേദനയില്‍ മാതാപിതാക്കള്‍….
ഒന്നിച്ചു ജീവിച്ചു മടുത്തു എന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ടു വര്‍ഷമൊന്നായി, എപ്പോഴാണ് എന്നു മാത്രമായിരുന്നു സംശയം അതും തീര്‍ന്നിരിക്കുന്നു രണ്ടു പേരും മികച്ച അഭിനേതാക്കളാണ് ആ മിടുക്ക് ജീവിതത്തില്‍ പറ്റില്ല ആരാധകരെ സൃഷ്ടിക്കാന്‍ പറ്റൂ, രണ്ടഭിനേതാക്കള് ഒന്നിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം രണ്ടുപേര്‍ക്കും എപ്പോഴും പരസ്പരം സംശയമായിരിക്കും. ഈ കാണിക്കുന്നത് ഒര്‍ജിനലാണോ അഭിനയമാണോ എന്ന് എന്താണെന്നറിയില്ല. ആരാധകരുടെ ഇഷ്ട താരദമ്പത്തികള് വേര്‍പിരിയുകയാണ് അതോടനുബന്ധിച്ചുള്ള ചടങ്ങുകളാണ് ഇപ്പോ നടക്കുന്നത്, നാഗചൈതന്യയുമായുള്ള വേര്‍പിരിയലിനു ശേഷം സമൂഹ മാധ്യമ അക്കൗണ്ടിലെ പേര് മാറ്റി സമാന്ത. ‘എസ്’ എന്നായിരുന്നു ആദ്യം ഇപ്പോള്‍ ഇത് സമാന്ത എന്നാക്കി. സമാന്ത അക്കിനേനി എന്ന പേരില്‍ നിന്നുമാണ് ‘എസ്’ എന്നാക്കിയത്.ഇതാണ് വീണ്ടും നടി മാറ്റി സമാന്ത എന്നാക്കിയത്. നടിയുടെ ഇസ്റ്റഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്സ് 19.1 മില്ല്യണ്‍ കടന്നു. വേര്‍പിരിയലിനു ശേഷമുള്ള സമാന്തയുടെ ഇന്‍സ്റ്റ സ്റ്റോറിയും ഇപ്പോള്‍ ആരാധകര്‍ തേടി പിടിച്ചു കാണുകയാണ്. ‘ചെഞ്ച് മൈ ക്ലോത്സ്,ബൈ ഡ്രീം ആന്‍ഡ് അലേസ് ബെഞ്ചമിന്‍’ എന്ന സോങാണ് ഇട്ടിരിക്കുന്നത് അതേസമയം, നാഗയുടെ അച്ഛനും ഇരുവരുടെ വേര്‍പിരിയലിനു ശേഷം സമാന്തയെ കുറിച്ച് പറഞ്ഞതും ഏറെ പിടിച്ചുലക്കുന്നതായിരുന്നു. എന്ത് സംഭവിച്ചാലും അത് നിര്‍ഭാഗ്യകരമാണ്. സാമും ചായിയും എനിക്ക് വളരെപ്രിയപ്പെട്ടവരാണ്. കുടുംബവുമായി ചിലവഴിച്ച നിമിഷങ്ങളെല്ലാം ഓര്‍ത്ത് സന്തോഷിക്കുന്നു. സമാന്ത എന്നും പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കുറിച്ചു സമാന്തയുടെ അച്ഛനും ഈ വേര്‍പിരിയല്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് പറഞ്ഞത്, നടി കങ്കണ റണൗട് പറയുന്നത് നല്ലനിലയില്‍ ജീവിക്കുന്ന ഏത് താരദമ്പതികളെയും വേര്‍പിരിക്കുന്ന മിടുക്കന് ആമിര്‍ ഖാനാണ് ഇതിനുപിന്നിലെന്നാണ് FC