നടന് മാരനും മരിച്ചു.കോവിഡ് കൊണ്ടുപോയി കൊണ്ടേയിരിക്കുന്നു.
സിനിമയില്‍ ഹാസ്യവേഷത്തിനൊപ്പം സ്വഭാവ നടനായും വില്ലനായും തിളങ്ങിയ തമിഴ് താരമാണ് മാരന്.48ാംമത്തെ വയസ്സില്‍ കോവിഡ് ബാധിച്ചു മരിച്ചു.വിജയ് നായകനായ കുരുവി,വേട്ടൈകാരന്,ഗില്ലി തുടങ്ങിയ ചിത്രങ്ങളിലെ വേഷം ഏറെ പ്രശംസ നേടി.ഗില്ലിയിലെ ആദിവാസി എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ ഗില്ലിമാരന് എന്ന് അറിയപ്പെട്ട് തുടങ്ങി.ബോസ് എന്‍ഗിറ ബാസ്ക്കരന്‍,പട്ടാസ്,തലൈ നഗരം,കെ.ജി.എഫ്,ഡിഷ്യൂം എന്നിവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍.തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യം അതിലുപരി ഗായകന് എന്നീ നിലകളില്‍ അദ്ദേഹം പ്രശസ്തനാണ്.
ചെങ്കല്‍പേട്ടിലാണ് ജനനം.2002ല്‍ റിലീസായ ഏഴുമലൈ എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയിലെത്തുന്നത്.അതിന് ശേഷം ധരണി സംവിധാനം ചെയ്ത് 2004ല്‍ റിലീസായ ഗില്ലി എന്ന സിനിമയില്‍ വലിയൊരു വേഷം തന്നെ ചെയ്തു.ആ ചിത്രത്തിലാണ് വിജയ്യോടൊപ്പം ആദിവാസി എന്ന വേഷം ചെയ്തത്.
ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.