നടന് സുധീറിന് ക്യാന്‍സര്‍ – ഒരു ഭാഗം കുടല് മുറിച്ച് മാറ്റി-പ്രാര്‍ത്ഥിക്കുക.
വില്ലനായാണ് വന്നത്.പക്ഷെ ഏത് വില്ലനെയും നെഞ്ചിലേറ്റിയ മലയാളികളിലേക്ക് ഒരു വേദനിപ്പിക്കുന്ന വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.
വിനയന് സംവിധാനം ചെയ്ത ഡ്രാക്കുളയിലൂടെയാണ് സുധീര്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്.അതിന് ശേഷം നിരവധി കാമ്പസ് ചിത്രങ്ങളില്‍ നമ്മള് താരത്തെ കണ്ടതാണ്.CID മൂസ ഇറങ്ങിയതോടെ ഒന്നു കൂടി താരമായി മലയാളികളിലേക്ക് നന്നായി അടുത്തു.
ഇപ്പോഴിത ഒരു വേദനിപ്പിക്കുന്ന വാര്‍ത്ത നവമാധ്യമങ്ങളിലൂടെ
പോസ്റ്റ് ചെയ്തിരിക്കുന്നു സുധീര്‍.ഡ്രാക്കുള മുതല്‍ ബോഡിബില്‍ഡിങ് എന്റെ പാഷനാണ്.എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ പത്ത് വര്‍ഷം മറ്റുള്ളവര്‍ക്ക് മോട്ടിവേഷനാകാന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ
വിശ്വാസം.പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി.തുടരെ കഴിച്ച ഏതോ ആഹാരം ക്യാന്‍സറിന്റെ രൂപത്തില്‍ എനിക്ക് പണി തന്നു. ജീവിതത്തില്‍ ഏത് പ്രതിസന്ധിയെയും ചിരിച്ചു
നേരിടുന്ന ഞാന്‍ ഇവിടെ ഒന്ന് പതറി.
മരിക്കാന്‍ ഭയമില്ല.എന്നാല്‍ മരണം മുന്നില്‍ കണ്ട് ജീവിക്കാന്‍ പണ്ടെ ഭയമായിരുന്നു.ദൈവതുല്ല്യനായ ഡോക്ടറും ഗുരുതുല്ല്യരായവരും എനിക്ക് ധൈര്യം തന്നു.ജനുവരി 11ന് സര്‍ജറി കഴിഞ്ഞു.
അമൃതയില്‍ വെച്ചായിരുന്നു കുടലിന്റെ ഒരു ഭാഗം മുറിച്ചുമാറ്റി 25ന്
സ്റ്റിച്ചെടുത്തു.കീമോ തെറാപ്പി തുടങ്ങി.മുടി കൊഴിഞ്ഞ് പോകും
ശരീരത്തിന്റെ ഭാരം കുറയും പേടിപ്പിക്കല്‍സ് കേട്ടു മടുത്തു.എല്ലാം
വിധിക്ക് വിട്ട്കൊടുത്തു എല്ലാം മറന്നു.
ഒത്തിരി പ്രതീക്ഷകളോടെ ഞാന്‍ ചെയ്യാനിരുന്ന തെലുങ്കിലെ വലിയൊരു ചിത്രത്തില്‍ ഇന്നലെ ജോയിന്റ് ചെയ്തു.ഒത്തിരി നന്ദി വിനീത് തിരുമേനി,സംവിധായകന് മനു.
പോട്ടെ പുല്ല് വരുന്നത് വരുന്നിടത്ത് വെച്ച് കാണാം,ചിരിച്ചുകൊണ്ട്
നേരിടാം അല്ല പിന്നെ.ഈ വാര്‍ത്തയില്‍ ആരും സഹതപിക്കുകയല്ല
വേണ്ടത് പ്രാര്‍ത്ഥിക്കുക ആയൂരാരോഗ്യത്തോടെ ക്യാന്‍സറിനെ
തോല്‍പ്പിക്കാന്‍ സുധീറിനാകട്ടെയെന്ന്.
ഫിലീം കോര്‍ട്ട്.