നടി ഈശ്വരി മരിച്ചു – കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു, ഒപ്പം കാമുകനും മരിച്ചു….
എല്ലാവരും നിറഞ്ഞസന്തോഷത്തിലായിരുന്നു അടുത്തമാസം വിവാഹം നടത്താനിരുന്നതായിരുന്നു വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് അറുതിവരുത്താന്‍ വേണ്ടി വീട്ടുകാര്‍ വിവാഹത്തീയ്യതി കണ്ടെത്തി അടുത്തമാസം അതുറപ്പിച്ചു, ആ സന്തോഷത്തിന്റെ ഭാഗമായാണ് മറാത്തി നടി ഈശ്വരി ദേശ് പാണ്ഡെയും ശുഭം ഡെഡ്ജും ഗോവയിലേക്ക് പോയത്, എന്നാല്‍ ആ യാത്ര ലക്ഷ്യസ്ഥാനത്തു എത്തിയില്ല പനാജിയിലെ അര്‍പോറ ഗ്രാമത്തിനടുത്തെ ഇടുങ്ങിയ റോഡില്‍ വച്ചാണ് തിങ്കഴാഴ്ച പുലര്‍ച്ചെ അപകടം നടന്നത്. ബാഗ – കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. പാലത്തില്‍ ഇടിച്ച് കാര്‍ പുഴയുടെ ആഴത്തിലേക്ക് പതിച്ചു. ഡോര്‍ ലോക്കായതിനെ തുടര്‍ന്നു ഇരുവരും അതില്‍ കുടുങ്ങി. ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. 1995 നവംബര്‍ 6 ന് മുംബയിലായിരുന്നു ജനനം അഭിനയമാണ് തനിക്കേറ്റവും ഇഷ്ടമെന്നു അവര്‍ പലവേദികളിലും പറഞ്ഞു ഇഷ്ട്ടപെട്ടവനൊപ്പം തന്നെയായിരുന്നു എപ്പോഴും മറാത്തിയിലെ പ്രമുഖ ടെലിവിഷന്‍ ഷോകളിലും ഈശ്വരി താരമായിരുന്നു അഭിനയവും, നൃത്തവും ചേര്‍ന്ന ജീവിതത്തിന് ഇന്നലെ പുലര്‍ച്ചെ അറുതിവരികയായിരുന്നു പുഴയില്‍വീണ കാറില്‍ നിന്ന് ഇരുവരെയും രക്ഷപെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല ഈശ്വരിക്കും ഒപ്പം മരണപ്പെട്ട പ്രതിസുധ വരന് ശുഭം ഡെഡ്ജിനും ആദരാഞ്ജലികള്‍ FC