നടി കാജല്‍ അഗര്‍വാളിന്റെ ഭര്‍ത്താവ് ധനികനോ-മറുപടി
സഹോദരി വക -ഇത്ര പ്രതീക്ഷിച്ചില്ല.
വിവാഹ ശേഷമാണ് കാജല്‍ അഗര്‍വാള്‍ പറഞ്ഞത് ഇത് പെട്ടെന്നെടുത്ത തീരുമാനമല്ല ആറ് വര്‍ഷം നീണ്ട് നിന്ന പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരായത്.വിവാഹശേഷം ഹണിമൂണ്‍ ആഘോഷിക്കാന്‍ മണിക്കൂറിന് ലക്ഷങ്ങള്‍ വാടകയുള്ള കടലിനടിയിലെ കൊട്ടാരത്തിലേക്കായിരുന്നു മണിക്കൂറുകള്‍ അല്ല അവിടെ ചിലവഴിച്ചത്.അഞ്ച് ദിവസങ്ങള്‍ അവര്‍ ആ കൊട്ടാരത്തില്‍ കെട്ടിമറിഞ്ഞു.ഗൗതമുമായുള്ള പ്രണയത്തെ കുറിച്ച് വീട്ടുകാര്‍ക്ക് മാത്രമാണ് അറിയാമായിരുന്നതത്രേ.അടുത്ത സുഹൃത്തുക്കള്‍ക്കോ സഹ താരങ്ങള്‍ക്കോ ഇങ്ങനെ ഒരു പ്രണയത്തെകുറിച്ച് അറിയുമായിരുന്നില്ലത്രേ.മാത്രമല്ല എല്ലാം ചോര്‍ത്തുന്ന പാപ്പരാസികള്‍ക്കും കണ്ട് പിടിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഏറ്റവും രസകരം.തീരെ പ്രതീക്ഷിക്കാത്ത കല്ല്യാണമായിരുന്നു ലോക്ഡൗണ്‍ സമയത്ത് കാജലും ഗൗതമും തമ്മില്‍ നടന്നത്.അതുകൊണ്ട് തന്നെ ഇവരുടെ കാര്യങ്ങളറിയാന്‍ ആരാധകര്‍ക്കും വലിയ കൗതുകമാണ്.
ഇന്‍സ്റ്റഗ്രാമില്‍ പലര്‍ക്കും അറിയേണ്ടത് ഇവരുടെ ബന്ധത്തെ
കുറിച്ചാണ് അതുകൊണ്ട് തിരക്കിലായ കാജലിനെ ബുദ്ധിമുട്ടിക്കാതെ ആരാധകര്‍ കാര്യങ്ങള്‍ തിരക്കുന്നത് നടിയുടെ സഹോദരി
നിഷ അഗര്വാളിനോടാണ്.ഇന്‍സ്റ്റഗ്രാമിലെ Q & A സെഷനില്‍ ഗൗതമിനെ കുറിച്ച് പലരും ചോദിച്ച കൂട്ടത്തില്‍ ഒരാള്‍ക്കറിയേണ്ടത് ഗൗതം കാജലിനെ സ്വന്തമാക്കാന്‍ മാത്രം ധനികനാണോ എന്നായിരുന്നു മറുപടി നിഷ കൊടുത്തതിങ്ങനെ.അതെ എല്ലാ അര്‍ത്ഥത്തിലും
അറിവിലും വിവേകത്തിലും ധനികനാണ്.നല്ല ഹൃദയത്താല്‍ അനുഗ്രഹിക്കപ്പെട്ടവനുമാണ്,നിഷ ഇത് മികച്ച മറുപടിയാണ്.ഇതില്‍ കവിഞ്ഞൊന്നില്ല.
ഫിലീം കോര്‍ട്ട്.