നടി കീര്‍ത്തി സുരേഷിന്റെ വിവാഹം-വാര്‍ത്ത പുറത്ത് -നടിയുടെ
അച്ഛന് പറഞ്ഞത്.
കഴിഞ്ഞ ദിവസമായിരുന്നു ആ വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്.
നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന തരത്തില്‍.സ്വന്തം മകളുടെ വിവാഹ വാര്‍ത്ത നടിയായ അമ്മ മേനകക്കും നടനും നിര്‍മ്മാതാവുമായ അച്ഛന് സുരേഷ് കുമാറിനും നവ മാധ്യമങ്ങളിലൂടെ അറിയേണ്ടി വന്നു.അവര്‍ ഉടന്‍ മകള്‍ കീര്‍ത്തിയെ വിളിച്ച് സത്യമായും ഇതില്‍ വല്ലതുമുണ്ടൊ എന്നന്വേഷിച്ചു.അത് ന്യായം കാരണം മക്കളുടെ എല്ലാ കാര്യങ്ങളും മാതാപിതാക്കള്‍ അറിയണമെന്നില്ലല്ലൊ.
എന്നാല്‍ കീര്‍ത്തിക്ക് പറയാനുണ്ടായിരുന്നത് ഒന്നേയുള്ളൂ.നിങ്ങളറിയാതെ എനിക്കെന്ത് കല്ല്യാണം എന്ന്.അതോടെ വ്യാജവാര്‍ത്തക്കെതിരെ തിരിഞ്ഞു സുരേഷ് കുമാര്‍ എന്ന അച്ഛന്.ഇതി മൂന്നാം തവണയാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തങ്ങളറിയാതെ തങ്ങളറിയാതെ മകള്‍ കീര്‍ത്തിയുടെ വിവാഹം നടത്തുന്നതും ആഘോഷിക്കുന്നതും.
ഇത്തവണ മകളുടെ വരനായി കണ്ടെത്തിയിരിക്കുന്നത് തമിഴ് സംവിധായകന് അനിരുദ്ധിന്റെ പേരാണ്.ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുമെന്നുമാണ് വാര്‍ത്ത. മാത്രമല്ല വാര്‍ത്തക്ക് പഞ്ച് കിട്ടാന്‍ ഇരുവരും ചേര്‍ന്ന് നില്ക്കുന്ന ഫോട്ടോയും കോടുത്തിട്ടുണ്ട്.എന്തായാലും കീര്‍ത്തി ഇപ്പോള്‍ വിവാഹം എന്ന സാഹസത്തിന് മുതിരില്ല.കാരണം തെലുങ്കിലും തമിഴിലും അഭിനയിച്ചാല്‍ തീരാത്ത അത്ര സിനിമകളാണുള്ളത്.കോടികള്‍ വാരുമ്പോള്‍ ഒരു കല്ല്യാണം .അത് നടക്കും അതിന്റെതായ സമയത്ത്.
ഫിലീം കോര്‍ട്ട്.