നടി നിമ്മി അന്തരിച്ചു.അന്ത്യ ചുംബനമില്ലാതെ, ആരാധകരുടെ പ്രിയ നടി മടങ്ങി.-
ഭൂമിയുടെ സ്പന്ദനം മാത്ത് മാറ്റിക്സിലാണെന്ന് മുമ്പ് സ്ഫടികം എന്ന ചിത്രത്തില്‍ തിലകന് പറയുന്നുണ്ട്.അതുപോലെ 1950കള്‍ മുതല്‍ 1960 വരെ യുവ ഹൃദയങ്ങളുടെ സ്പന്ദനമായിരുന്നു നിമ്മി ബോളിവുഡ് നടി.നിമ്മി എന്ന നവാബ് ബാനു 1933ല്‍ ഉത്തര്‍ പ്രദേശില്‍ ജനനം .1949ല്‍ ബര്‍സാത്ത് എന്ന ഹിന്ദി ചിത്രത്തിലൂടെ അരങ്ങേറ്റം ഒന്നോ രണ്ടോ വര്‍ഷത്തിന്റെ ഇടവേളകളില്‍ മാത്രം അഭിനയം.1951ല്‍ ദീദര്‍,1952ല്‍ ദാഗ്,അതെ വര്‍ഷം തന്നെ ആന്‍,1954ല്‍ അമര്‍,ഉരന്‍ കട്ടോള,1955ല്‍ ഈ വര്‍ഷം തന്നെ കുന്ദാന് എന്ന ചിത്രവും. അവസാനമായി 1956ല്‍ ബസന്ത്ബാഹര്‍.വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ ഇത്ര മതിയായിരുന്നു നിമ്മിക്ക്.കാരണം അവരുടെ അപാര സൗന്ദര്യത്തില്‍ 1950 മുതല്‍75 വരെ ആളുകള്‍ക്ക് മയക്കം അനുഭവപ്പെടാന്‍.
1965ല്‍ അലിറാസ നിമ്മിയെ വിവാഹം കഴിച്ചു.പിന്നെ അഭിനയമൊന്നുമില്ലാതെയാണ് അവര്‍ ജീവിച്ചത്.2007ല്‍ അലിറാസ നിമ്മിയെ വിട്ടുപിരിഞ്ഞു.
13 വര്‍ഷമായി അവരൊറ്റക്കായിരുന്നു.മാര്‍ച്ച് 25ന്
മഹാരാഷ്ട്രയിലെ സ്വവസതിയില്‍ 2020 ലെ കൊറോണ കാലത്ത്
അവര്‍ നിത്യ നിദ്രയിലാണ്ടു.അന്ത്യ ചുംബനത്തിനോ,യാത്രയാക്കാനോ ആരുമില്ലാത്ത മടക്കം.
ആദരാഞ്ജലികളോടെ ഫിലീം കോര്‍ട്ട്.