നടി മംമ്ത മോഹന്‍ദാസ് ചീറിപായുന്ന ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് കണ്ടൊ?.
ബാംഗഌര് നഗരത്തിലൂടെ ബൈക്കില്‍ കറങ്ങിയിരുന്ന ആ ദിവസങ്ങള്‍ ഒരിക്കലും മറക്കാനാകാത്ത ആ ബൈക്ക് ഓര്‍മ്മകള്‍ വീണ്ടും സ്മരിക്കുകയാണ് നടി മംമ്ത മോഹന്‍ദാസ്.നീണ്ട പതിനഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹാര്‍ലി ഡേവിഡ്സണ് സ്പോട്ട്സ്റ്റര്‍ ഓടിച്ചാണ് ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ലെന്ന് മംമ്ത തെളിയിച്ചത്.സിനിമയിലെത്തും മുമ്പ് ബാംഗഌരിലെ വീഥികളിലൂടെ ധാരാളം ബൈക്ക് ഓടിച്ചിട്ടുണ്ടെന്നും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.
പതിനഞ്ച് വര്‍ഷശേഷവും താന്‍ ബൈക്ക് ഓടിക്കാന്‍ മറന്നിട്ടില്ലെന്ന് സന്തോഷം പകരുന്ന കാര്യമാണെന്ന് താരം കുറിക്കുന്നു.ഹാര്‍ലി ഡേവിഡ്സണ്സ്പോട്ട്സ്റ്റര് 48 എന്ന ബൈക്കാണ് മംമ്ത ഓടിക്കുന്നത്.1202 സിസി എന്ജിനുപയോഗിക്കുന്ന ബൈക്കിന് ഏകദേശം പത്ത് ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ് ഷോറൂം വില.
ഫിലീം കോര്‍ട്ട്.