നടി ശരണ്യയുടെയും നടന് പൊന്‍വണ്ണന്റെയും രണ്ട് പെണ് മക്കളില്‍ പ്രിയദര്‍ശിനിക്ക് കല്ല്യാണം.
മലയാളികള്‍ക്ക് പ്രിയങ്കരിയായ തെന്നിന്ത്യന്‍ നടിയാണ് ശരണ്യ.
ബാലതാരമായി 1972ല്‍ നൃത്തശാല എന്ന മലയാള ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്.തുടര്‍ന്ന് തമിഴ്,തെലുങ്ക്,കന്നട സിനിമകളില്‍ നായികയായും അമ്മയായും തിളങ്ങി.72ല്‍ തുടങ്ങിയ അഭിനയം ഇന്നും അവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.1995ല്‍ ശരണ്യ വിവാഹം കഴിച്ചത് സംവിധായകനും നടനുമായ പൊന്‍ വണ്ണനെയായിരുന്നു.ഈ താരദമ്പതികള്‍ക്ക് രണ്ട് പെണ്മക്കളാണ്.പ്രിയ ദര്ശിനിയും ചാന്ദ്നിയും.ഈ കുടുംബത്തില്‍ ഏറ്റവും വലിയ സന്തോഷം നടക്കുകയാണ്.മൂത്ത മകള്‍ പ്രിയദര്‍ശിനിക്ക് ചേര്‍ന്ന ഒരു പയ്യനെ കിട്ടിയിരിക്കുന്നു.അതിന്റെ വിവാഹ നിശ്ചയ ആഘോഷങ്ങള്‍ നടക്കുകയാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചെന്നൈയില്‍ വെച്ചായിരുന്നു
ചടങ്ങുകള്‍.ചടങ്ങുകളിലേക്ക് അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണമുണ്ടായത്.വിവാഹതിയ്യതി പുറത്ത് വിട്ടിട്ടില്ല.ആഘോഷങ്ങള്‍ മികച്ച രീതിയിലായിരുന്നു.ശരണ്യ പൊന്‍വണ്ണന്‍ സിനിമയില്‍ നിന്ന് അവധിയെടുത്ത് മാറി നില്‍ക്കുകയായിരുന്നു.തിരിച്ചെത്തിയ അവര്‍ അമ്മ വേഷങ്ങളില്‍ ധനുഷ്,സൂര്യ,നയന്‍ താര,വിജയ് തുടങ്ങി നിരവധി താരങ്ങളുടെ അമ്മ വേഷത്തില്‍ തിളങ്ങി.
പ്രിയദര്‍ശിനിക്ക് ദൈവാനുഗ്രഹമുള്ള ജീവിതം നയിക്കാന്‍ കഴിയട്ടെ
എന്ന് പ്രാര്‍ത്ഥിക്കുന്നു.
ഫിലീം കോര്‍ട്ട്.