നടി സുധ ചന്ദ്രന് കടുത്ത ദു:ഖത്തില്‍-നടനായ അച്ഛന്റെ മരണം.
കുറഞ്ഞ കാലമല്ല പതിറ്റാണ്ടുകളായി അഭിനയരംഗത്ത് നിറഞ്ഞ് നില്ക്കുക.ഭാര്യയുടെ മരണ ശേഷം അഭിനയരംഗത്ത് നിന്ന് പിന്മാറുക,ആരാധകര്‍ക്ക് മികച്ച നടിയെയും നര്‍ത്തകിയെയും സമ്മാനിക്കുക ഇതെല്ലാം ചെയ്ത K.D.ചന്ദ്രനാണ് വിടവാങ്ങിയിരിക്കുന്നത്.
ഭാര്യയായ തങ്കത്തെ നഷ്ടപ്പെട്ടതോടെയാണ് ചന്ദ്രന് ആകെ തളര്‍ന്നത്.പ്രശസ്ത നര്‍ത്തകിയും നടിയുമായ മകള്‍ സുധാചന്ദ്രനായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.ഇരിങ്ങാലകുടക്കാരനായ കെ.ഡി.ചന്ദ്രന് മുംബൈയിലെ പ്രസിദ്ധമായ യു.എസ്,ഐ.എസ് ലൈബ്രറിയുടെ ചീഫ് ലൈബ്രേറിയനായിരുന്നു.ഒപ്പം അഭിനയത്തിലേക്കെത്തിയ ചന്ദ്രന് അഭിനയിച്ച ബോളിവുഡ് ചിത്രങ്ങളാണ് 1992ല്‍ ജൂനൂന്‍,ഹംഹേന് രാഹി പ്യാര് കേ 1993,ടീസര കോന്‍ 1994,തേരെ മേരെ സപ്നെ 1996,1998ല്‍ ചൈന ഗേറ്റ് എന്നീ ചിത്രങ്ങള്‍ 2000ത്തില്‍ ഹാര് ദില്‍ ജോ പ്യാര് കരേഗ,പുക്കാര്‍ എന്നിവയും 2003ല്‍ മെയ്ന്‍ മാധുരി ദീക്ഷിത് ബന്ന ചാഹ്തി ഹും,കോയി മില്‍ ഗയാ തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. സ്റ്റാര്‍ ടി.വി.സീരിയലായ ഗുല്മോഹനിലും ചന്ദ്രന് അഭിനയിച്ചു.ചൂടാതെ പാര്‍ലേജി ബിസ്ക്കറ്റ് പരസ്യത്തിലെ ഹിറ്റ് അപ്പൂപ്പനെ യാഥാര്‍ത്ഥ്യമാക്കിയതും ചന്ദ്രനായിരുന്നു.
ഏക ആശ്രയമായിരുന്ന അച്ഛനെയും സുധാ ചന്ദ്രന് നഷ്ടപ്പെട്ടിരിക്കുന്നു.നടിയുടെ ദു:ഖത്തില്‍ പങ്കുചേരുന്നതിനോടൊപ്പം ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് ,
ഫിലീം കോര്‍ട്ട്.