നടി സോനുവിന്റെ അച്ഛന് കുത്തേറ്റു.ഗുരുതരാവസ്ഥയില്‍.
താരങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കടന്ന് കയറ്റങ്ങളും ദിനം പ്രതി കൂടി വരികയാണ്.അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.പ്രശസ്ത നടി സൊണാലി കുല്‍കര്‍ണിയുടെ അച്ഛന് നേരെയാണ് അതിക്രമം നടന്നത്.പൂനയിലുള്ള താരത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി യുവാവ് പിതാവ് മനോഹര്‍ കുല്ക്കര്നിയെ കത്തി കൊണ്ട് കുത്തുകയായിരുന്നുവത്രേ.ചൊവ്വാഴ്ച പുലര്‍ച്ചെ 7മണിക്കാണ് സംഭവം അരങ്ങേറിയത്.അജേഷ് ഷെഡ്കെന്നാണ് പ്രതിയുടെ പേര്.സംഭവസ്ഥലത്ത് പോലീസ് ഉടന്‍ തന്നെ എത്തുകയും പരിസര പ്രദേശത്ത് നിന്ന് അയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.താന്‍ നടിയുടെ ആരാധകനാണെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ കുല്ക്കര്നിയുടെ സ്ഥിതി ഗുരുതരമല്ല എന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.മറാത്തി ചിത്രത്തിലൂടെയാണ് സൊണാലി പ്രശസ്തി നേടുന്നത്.ഈ അടുത്തായിരുന്നു താരത്തിന്റെ വിവാഹം.വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം ദുബായിയില്‍ താമസിക്കുകയാണ് താരം.
ഫിലീം കോര്‍ട്ട്.