നയന്‍ താരയുടെ എന്‍ഗേജ്മെന്റ് കഴിഞ്ഞു മോതിരമണിഞ്ഞ വിരലുയര്ത്തിയിതാ
കേട്ടുകേട്ട് ആരാധകര്‍ക്കും മടുത്തു ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന് വിഘ്നേഷും തമ്മിലുള്ള കല്യാണം ഇന്നുനാളെ എന്നുള്ള വാക്കുകള്‍, ഒന്നും നടക്കാത്തതില്‍ നിരാശരായ അവര്‍ ഇനി താരങ്ങള്‍ നടക്കുംപോലെ നടക്കട്ടെ എന്നു തീരുമാനിച്ചിരിക്കുമ്പോഴാണ് നയന്‍താര ഒരഭിമുഖത്തില്‍ മോതിരവിരല്‍ ഉയര്‍ത്തിവരുന്നത് ഇത് വിഘ്നേശ് അണ്ണന് എനിക്ക് വിവാഹം കഴിക്കുന്നതിനു മുന്പിട്ടതാണ് നയന്‍സിന്റെ അഭിമുഖത്തില്‍ ആരാധകര്‍ക്ക് പറയാനുള്ളതിങ്ങനെ തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവയുടെയും വിവാഹം എന്നുണ്ടാകുമെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹക്കാര്യത്തിലേക്കുള്ള സൂചനയെന്നോണം നയന്‍താര അഭിമുഖത്തില്‍ പറഞ്ഞവാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തമിഴ് ചാനലില്‍ അതിഥിയായി എത്തിയപ്പോഴാണ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന തരത്തില്‍ താരം സംസാരിച്ചത്. മോതിരവിരലിനെ കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് ‘ ഇത് വന്ത് എന്‍ഗേജ്മെന്റ് റിങ്’ എന്ന് നയന്‍താര മറുപടി നല്കുന്നു. വിഘ്നേഷില്‍ എന്താണ് ഏറ്റവുമധികം ഇഷ്ടമെന്ന ചോദ്യത്തിന് എല്ലാം ഇഷ്ടമാണെന്ന് നയന്‍താര പറയുന്നു. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്ന് സംസാരിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. വിവാഹത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലും വിഘ്നേഷ് നേരത്തെപ്രതികരിച്ചിരുന്നു. എന്താണ് വിവാഹം കഴിക്കുന്നത് വൈകിക്കുന്നത് ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറേക്കാലമായെന്ന് പറയുന്ന ആരാധകനോട് ‘ കല്യാണത്തിനൊക്കെ വല്യ ചെലവാണ് ബ്രോ,അതുകൊണ്ട് പൈസ കൂട്ടിവയ്ക്കുകയാണ്. പിന്നെ ഈ കൊറോണ കൂടെ പോകട്ടെ എന്നായിരുന്നു വിഘ്നേഷിന്റെ മറുപടി.വീണ്ടും പ്രതീക്ഷകള്‍ പൂത്തുവരികയാണ് മാത്രമല്ല നയന്‍സിന് പ്രായം 36 ആയി നല്ലപ്രായത്തില്‍ നടക്കേണ്ടത് അപ്പോനടക്കണം അതോര്‍ത്തു മുന്നോട്ടുപോകുക FC