നല്ല തല്ല് സിനിമയില്‍ മാത്രമല്ല എവിടെയും നടക്കുമെന്ന് നടന് വിജയ് സേതുപതിക്കും മനസിലായി….
ഒരു സെല്‍ഫി… എന്നാല്‍ നടന്നത് സിനിമയെ വെല്ലുന്ന സ്റ്റണ്ടാ, സിനിമയില്‍ ആക്ഷനും കട്ടുമുണ്ട് പക്ഷേ ഇവിടെ അതൊന്നുമുണ്ടായില്ലെന്നുമാത്രം, തമിഴ് സൂപ്പര്‍ താരം വിജയ് സേതുപതിക്ക് നേരെ ആക്രമണം. ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് അജ്ഞാതന്‍ താരത്തെ ആക്രമിക്കാന്‍ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തേക്ക് വരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഓടിയെത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. വിജയ് സേതുപതിക്ക് പരുക്കേറ്റിട്ടില്ല. വിജയ് സേതുപതിയുടെ ടീമിലെ ഒരാളുടെ അടുത്തേക്ക് അക്രമി ഓടിയെത്തുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഭവത്തില്‍ ഞെട്ടിപ്പോയ വിജയ് സേതുപതി രണ്ട് പേരുടെയും അടുത്തേക്ക് നീങ്ങുന്നത് കാണാം. പക്ഷേ ആരോ നടനെയും തള്ളിയിടുന്നു. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആക്രമണത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാല്‍ വൈകിവന്ന വാര്‍ത്ത പ്രകാരം താരത്തെ ആക്രമിച്ചത് ബംഗളൂരുവില്‍ താമസിക്കുന്ന മലയാളി ജോണ്സണ് ആണെന്നാണ് ജോണ്സണ് മദ്യലഹരിയിലാണെന്നും പറയപ്പെടുന്നു സേതുപതിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു നടന് മഹാഗാന്ധിക്കും പരിക്കേറ്റിട്ടുണ്ട്, താരങ്ങള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടിവരും FC