നസ്രിയയുടെ കുട്ടിക്കളി കണ്ടില്ലെ! കൂടെ കളിക്കുന്നത് സംവിധായകന്റെ ഭാര്യ.
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു വീഡിയോയാണ് നസ്രിയ ഷെയര്‍ ചെയ്തിരിക്കുന്നത്.അവതാരികയായി ക്യാമറക്ക് മുന്നിലെത്തിയ നസ്രിയ വളരെ വേഗത്തില്‍ സിനിമയിലുമെത്തി.കുട്ടിക്കളിയും കുസൃതികളും ഒപ്പിക്കുന്ന ഒരഭിനേത്രിയുടെ പോസ്റ്റ് ഉര്‍വ്വശിക്ക് ശേഷം ഒഴിഞ്ഞുകിടക്കുകയായിരുന്നു.കറക്ട് സമയത്ത് അവിടെ കയറിപ്പറ്റിയ നസ്രിയക്ക് എളുപ്പം ആരാധകരുടെ മാനസപുത്രിയാകാന്‍ കഴിഞ്ഞു.അഭിനയിച്ചചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു.
ബാംഗ്ളൂര്‍ ഡെയ്സില്‍ അഭിനയിച്ചത് ജീവിതത്തിലെ വഴിത്തിരിവായി ഒപ്പം നായകനായെത്തിയ ഫഹദിന്റെ പ്രണയാഭ്യര്‍ത്ഥന സ്വീകരിച്ച് ഇരുവരും വിവാഹിതരായി.വിവാഹശേഷം ഇനി അഭിനയരംഗത്തുണ്ടാവില്ല എന്ന് കരുതിയവരായിരുന്നു നസ്രിയയുടെ ആരാധകര്‍ മുഴുവന്‍.എന്നാല്‍ ഫഹദ് എന്ന നടന് എല്ലാം മിഥ്യാധാരണകളാണെന്ന് തെളിയിച്ചു കൊടുത്തു.
കൂടെ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയായി അഭിനയിച്ച നസ്രിയ ട്രാന്‍സ് എന്ന ചിത്രത്തില്‍ ഭര്‍ത്താവ് ഫഹദിന്റെ നായികയുമായി.എന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്ക്കുന്ന
നസ്രിയ പഴയകാലത്തെ ഒരു വീഡിയോ പോസ്റ്റ് ചെയ്താണ്
കയ്യടി നേടിയിരിക്കുന്നത്.ഒരു ഹിന്ദിഗാനം പ്ലെ ചെയ്ത് അതിന്
ചുവട് വെക്കുകയാണ് നസ്രിയ.ഒറ്റക്കല്ല കളിക്കുന്നത് ഒപ്പം കളിക്കുന്നത് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്റെ ഭാര്യയും തന്റെ ഉറ്റ സുഹൃത്തുമായ അലീനയുമൊന്നിച്ചാണ്.
’90കളിലെ കുട്ടികള്‍’ എന്നാണ് ഡാന്‍സ് കളിക്കുന്ന വീഡിയോയുടെ
താഴെ കൊടുത്തിരിക്കുന്ന ക്യാപ്ഷന്‍,ബെസ്റ്റ്ഫ്രണ്ട്സായ നസ്രിയയും അലീനയും ഒരേ കോസ്റ്റിയൂമിലുള്ള ഫോട്ടോ ഇടക്ക് പോസ്റ്റ്
ചെയ്യാറുണ്ട്.നല്ല സൗഹൃദം എന്നും നിലനില്ക്കട്ടെ.
ഫിലീം കോര്‍ട്ട്.