നിര്‍മ്മാതാവ് രാമു അന്തരിച്ചു-ചെറിയ പ്രായം-കൊറോണ കാരണം.
ആഗ്രഹങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുവാനുള്ളതല്ല എന്നതായിരുന്നു രാമുവിന്റെ പോളിസി.സിനിമ നിര്മ്മിക്കണമെന്നുറപ്പിച്ചിറങ്ങി 50 സിനിമകള്‍ അദ്ദേഹം നിര്‍മ്മിച്ചു.ഇതിനിടയില്‍ നടി മലശ്രിയോട് തന്റെ ഭാര്യ പദം അലങ്കരിക്കാമോ എന്ന് ചോദിച്ചു.സിനിമാകാര്്ക്കിടയിലെ ഏറ്റവും മാന്യനായ നിര്‍മ്മാതാവ് രാമുവിനെ സ്വീകരിക്കാന്‍ മലശ്രിക്ക് ആ ഒരു ചോദ്യം മാത്രം മതിയായിരുന്നു.ഇരുവരും കന്നട സിനിമയിലെ ഏറ്റവും മികച്ച താര ദമ്പതികളായി.1993ല്‍ ഗോലിബാര്‍ എന്ന സിനിമയിലൂടെ തുടങ്ങി ലോക്ക് അപ്പ് ഡത്ത്,ലേഡി കമ്മീഷണര്‍,സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍,2004ല്‍ കലാസിപല്ല്യ തുടങ്ങിയ സിനിമകള്‍ നിര്‍മ്മിച്ച രാമു 2019ല്‍ ’99’ എന്ന തമിള്‍ ചിത്രം കന്നടത്തിലേക്ക് നടി ഭാവനയെ നായികയാക്കി മൊഴി മാറ്റിയിരുന്നു.
കോവിഡ് ബാധിച്ചതിയെ തുടര്‍ന്ന് അദ്ദേഹം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.എന്നാല്‍ ആരോഗ്യ നില മോശമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.അദ്ദേഹത്തിന് 52 വയസ്സായിരുന്നു.രാമുവിന്റെ മരണത്തില്‍ പുനീത് രാജ്കുമാറടക്കം ഒട്ടനവധി സിനിമ പ്രവര്‍ത്തകരും ആരാധകരും അനുശോചനം രേഖപ്പെടുത്തി.അനന്യ,ആര്യന് എന്നിവര്‍ മക്കളാണ്.ആദരാഞ്ജലികളോടെ,
ഫിലീം കോര്‍ട്ട്.