നീലക്കുയില്‍ സീരിയല്‍ നായിക ലത അമ്മയായി-സീരിയലിലേക്ക് ഇനി….
നീലക്കുയില്‍ സീരിയല്‍ നായിക ലത അമ്മയായി ആണ്‍കുഞ്ഞ്. മലയാളി അല്ലെങ്കിലും മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലതസങ്കരാജു.നീലക്കുയില്‍ പരമ്പരയിലെ റാണി എന്ന കഥാപാത്രത്തിലൂടെയാണ് ലത മലയാള പ്രേക്ഷകരെ കൈയ്യിലെടുത്തത്.
താരത്തിന്റെ ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷവും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.താന്‍ അമ്മയായ വിവരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ലത ആരാധകരെ അറിയിച്ചത്.’ആണ് കുഞ്ഞ് ജനിച്ചെന്നും ദൈവത്തിന് നന്ദി’ എന്നുമാണ് താരം കുറിച്ചത്. സീരിയല്‍ താരങ്ങളും ആരാധകരും ആശംസകള്‍ അറിയിച്ചു. സീതാകല്ല്യാണം താരമായ ജിത്തുവായിരുന്നു ആദ്യം ആശംസ അറിയിച്ചത്.
കഴിഞ്ഞ ജൂണിലാണ് ലതയും സൂര്യനാരായണരാജുവും തമ്മിലുള്ള വിവാഹം.എന്‍ജിനീയറാണ് സൂര്യ.വിവാഹശേഷവും അഭിനയത്തില്‍ സജീവമായിരുന്നു ലത.ഗര്‍ഭിണി ആയതോടെ ചെറിയൊരു ഇടവേള എടുക്കുകയായിരുന്നു.വിവാഹമാസത്തില് തന്നെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയ സന്തോഷത്തിലാണ് രണ്ട് പേരും നിലക്കുയില്‍ പരമ്പരക്ക് ശേഷം ലത മറ്റ് സീരിയലുകളിലൊന്നും മലയാളത്തില്‍ ചെയ്തിട്ടില്ല.മലയാളത്തിലേക്ക് എന്ന് എന്ന ചോദ്യത്തിന് താന്‍ എന്തായാലും മലയാളികളുടെ സ്നേഹം വാങ്ങാന്‍ എത്തുന്നുണ്ട് എന്നാണ് ലത പറഞ്ഞിരുന്നത്.ആശംസകളോടെ….
ഫിലീം കോര്‍ട്ട്.