പത്ത് നടിമാര്‍ക്കും മെഗാ സ്റ്റാര്‍ മമ്മുട്ടിക്കും കോവിഡ്, അതിലൊരു നടിക്ക് ഒമിക്രോണ്‍ ……
ചൈന തന്നതില്‍ ഇതുമാത്രമാണ് ഒറിജിനല്‍ ലോകം മുഴുവന്‍ പടര്‍ന്നും വിവിധ വകഭേദങ്ങളായി മാറിയും കൊറോണയങ്ങനെ മനുഷ്യനെക്കൊന്നും, സൈഡാക്കിയും, രാജ്യങ്ങളെ തകര്‍ത്തും മുന്നേറുകയാണ് കഴിഞ്ഞ ദിവസം നിരവധി സിനിമാനടികള്‍ക്ക് കൊറോണ വന്നു, കീര്‍ത്തി സുരേഷ്, തൃഷ, ജാന്‍വി കപൂര്‍, ഖുഷി കപൂര്‍, ശോഭന തുടങ്ങിയവരെല്ലാം അതിന്റെ വേദന നുകരുകയാണ് അതില്‍ ശോഭനക്ക് ഓമിക്രോണ്‍ ആണ്.
അതിനിടയിലിതാ മെഗാസ്റ്റാര്‍ മമ്മുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു, കൊവിഡ് പോസിറ്റീവ് ആയെന്ന വിവരം സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തിലാണ് വ്യാപിച്ചത്. പ്രിയതാരത്തിന് വേഗത്തില്‍ രോഗസൗഖ്യം ആശംസിച്ചുകൊണ്ടാണ് ആരാധകരില്‍ പലരും ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. എന്നാല്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കയും ചിലര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്ന് മമ്മൂട്ടി തന്നെ പ്രതികരിക്കുന്നു. ഒരു ചെറിയ പനിയുണ്ട് എന്നതൊഴിച്ചാല്‍ തനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
‘ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിരുന്നെങ്കിലും ഇന്നലെ നടത്തിയ കൊവിഡ് പരിശോധനയില്‍ ഞാന്‍ പോസിറ്റീവ് ആയി. ഒരു ചെറിയ പനി ഒഴിച്ചാല്‍ എനിക്ക് മറ്റു പ്രശ്നങ്ങളില്ല. ഉത്തരവാദപ്പെട്ടവരുടെ നിര്‍ദേശം അനുസരിച്ച് ഞാന്‍ വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലാണ്. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായി കഴിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും മാസ്ക് ധരിക്കുകയും പരമാവധി കരുതല്‍ സ്വീകരിക്കുകയും ചെയ്യുക’, മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. താരത്തിന് വേഗം സുഖം വരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു FC