പെട്രോള്‍ പമ്പിലെ ജോലിയില്‍ നിന്ന് സൂപ്പര്‍ താരമായ നടനാണിത്.
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറായിരുന്നു ഒരു കാലത്ത് നടന് അബ്ബാസ്.
വര്‍ഷങ്ങളായി താരം രംഗത്തില്ല.എന്നാല്‍ ആരും എവിടെയുണ്ടെന്ന്
അന്വേഷിച്ചതുമില്ല.അവസാനം അബ്ബാസ് തന്നെ തന്റെ ഇപ്പോഴത്തെ
അവസ്ഥ വിവരിച്ച് എത്തിയിരിക്കുകയാണ്.തമിഴിലും തെലുങ്കുമായിരുന്നു അബ്ബാസിന്റെ തട്ടകമെങ്കിലും അദ്ദേഹം മഞ്ജു വാര്യരെ സ്നേഹിക്കാന്‍ തോണി തുഴഞ്ഞെത്തിയ ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്.
അദ്ദേഹത്തിന്റെ ഓണ്‍ ലൈന്‍ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ-ഇന്ത്യയില്‍ ഒരു ആര്‍ട്ടിസ്റ്റ് അവധിയെടുക്കാന്‍ തീരുമാനിച്ചാല്‍ അവര്‍
ചെയ്യുന്ന കാര്യങ്ങള്‍ സഹിതം നിരീക്ഷിക്കപ്പെടും.ന്യൂസിലാന്റില്‍
എന്നെ ഇങ്ങനെ നോക്കാനോ വിലയിരുത്താനോ ആരുമില്ല.ഇവിടെ
ആദ്യമെത്തിയപ്പോള്‍ ഞാന്‍ ജോലി ചെയ്തത് പെട്രോള്‍ പമ്പിലായിരുന്നു.ബൈക്ക് മെക്കാനിക്കായി.അതെനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലിയായിരുന്നു.കാരണം ബൈക്കുകള്‍ എനിക്ക് വളരെ ഇഷ്ടമാണ്.കണ്‍സ്ട്രെഷന്‍ സൈറ്റില്‍ ജോലിയെടുത്തു.’അഹം’ എന്ന ബോധത്തെ ഇല്ലാതാക്കുന്നതിന് ഈ ജോലി സഹായിച്ചു.
ഇടക്ക് ഓസ്ട്രേലിയയില്‍ പോയി പബ്ലിക്ക് സ്പീക്കിങില്‍ സര്ട്ടിഫിക്കേഷന് കോഴ്സ് ചെയ്തു.ആത്മഹത്യാ പ്രവണതയുള്ള ടീനേജിനെ അത്തരം ചിന്തകളില്‍ നിന്ന് വ്യതിചലിപ്പിക്കുന്നതും അവരെബോധവത്കരിക്കുന്നതിനും എനിക്ക് ആഗ്രഹമുണ്ടെന്നും കാരണം എന്റെ കുട്ടിക്കാലവും അങ്ങനെയായിരുന്നു.എനിക്ക് ആത്മഹത്യാ പ്രവണത കുട്ടിക്കാലത്ത് കൂടുതലായിരുന്നെന്നും അബ്ബാസ് പറയുന്നു.അബ്ബാസിന്റെ മികച്ചൊരു തിരിച്ചു വരവിന് ഈ അഭിമുഖം സഹായിക്കട്ടെ.
ഫിലീം കോര്‍ട്ട്.