പ്രമുഖ നടന്റെ ഭാര്യ അന്തരിച്ചു.മക്കളും ചെറുമക്കളുമായ നടീനടന്മാര് കണ്ണീരില്‍.
ഈ പ്രൗഡിയുള്ള മുഖം തന്നെയാണ് എല്ലാവര്ക്കും പകര്‍ന്ന് കിട്ടിയിരിക്കുന്നത്.കൊട്ടാരക്കര ശ്രീധരന് നായരെന്ന അമാനുഷിക പ്രതിഭയുടെ നേര് പകുതിയായിരുന്നു ഭാര്യ വിജയലക്ഷ്മി.നടനായ കൊട്ടാരക്കര ശ്രീധരന് നായരും വിജയലക്ഷ്മിയും ചേര്‍ന്ന് മലയാള സിനിമക്ക് സമ്മാനിച്ചത് ഒരു പിടി കലാകാരന്മാരെയാണ്.
സായ്കുമാര്,ശോഭ മോഹന്‍,ശൈലജ,അനുമോഹന്‍,വിനു മോഹന്‍,വൈഷ്ണവി സായ്കുമാര് തുടങ്ങിയവരെല്ലാം മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്.ഇവര്‍ക്കാണ് കനത്ത നഷ്ടം വന്നിരിക്കുന്നത്.കൊട്ടാരക്കര പടിഞ്ഞാറ്റിന് കര സായികൃപയില്‍ വിജയലക്ഷ്മി അമ്മയാണ് 93ാം വയസ്സില്‍ മരണപ്പെട്ടിരിക്കുന്നത്.93ാം വയസ്സിലും തേജസ് ഒട്ടും കുറയാത്ത മുഖത്തിന് ഉടമയായിരുന്നു വിജയലക്ഷ്മി അമ്മ.ഭര്‍ത്താവിന്റെ സിനിമ ജീവിതവും തിരക്കും കണ്ട് മുന്നേറിയ അവര്‍ക്ക് അദ്ദേഹത്തിന്റെ കാലശേഷം മക്കളുടെയും പേരക്കുട്ടികളുടെയും സിനിമതിരക്കുകളും കാണേണ്ടി വന്നത് ചരിത്രം.
കൊട്ടാരക്കര ശ്രീധരന് നായര്‍ ദമ്പതികള്‍ക്ക് മൊത്തം 8 മക്കളായിരുന്നു.അതില്‍ ഒരേഒരു ആണ് തരിയാണ് നടന് സായ്കുമാര്.സായ്കുമാര് ആദ്യഭാര്യ പ്രസന്നയെ ഒഴിവാക്കി രണ്ടാമത് കെട്ടിയത് ബിന്ദു പണിക്കരെയാണ്. ആദ്യ ഭാര്യയിലെ മകള്‍ വൈഷ്ണവി ഇപ്പോള്‍ സീരിയല്‍ നടിയാണ്.
മറ്റൊരു മകള്‍ ശോഭ മോഹന്‍ ഇവരും മലയാളികളുടെ പ്രിയ നടിയാണ്.ഇവരുടെ രണ്ടാണ് മക്കള്‍ വിനു മോഹനും അനുമോഹനും
താരങ്ങള്‍ തന്നെ. മറ്റ് മക്കള്‍ ജയശ്രീ,ഗീത,ലൈല,കല,ബീന ശൈലജ.ഇതില്‍ ശൈലജ ഇപ്പോള്‍ അഭിനയ രംഗത്തെത്തിയിട്ടുണ്ട്.
അമ്മക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്
ഫിലീം കോര്‍ട്ട്.