പ്രിയാമണിയുടെ ഭര്‍ത്താവ് പോയി – എന്നും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.
നടി പ്രിയാമണി തെന്നിന്ത്യന്‍ സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യമാണ്.സിനിമകളില്‍ ശ്രദ്ധേയ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയെ തേടി ദേശീയ പുരസ്കാരമടക്കം നിരവധി അവാര്‍ഡുകളും എത്തിക്കഴിഞ്ഞു.ഇപ്പോഴിത പ്രിയാമണി ഡാന്‍സ് റിയാലിറ്റി ഷോകളിലെ ജഡ്ജായൊക്കെ തിളങ്ങുന്നു.മലയാളത്തിലടക്കം അന്യഭാഷ റിയാലിറ്റി ഷോകളിലും പ്രിയാമണി ജഡ്ജാണ്.മലയാളത്തില്‍ നിന്നും വിട്ട് നില്ക്കുന്ന നടി തെലുങ്കിലടക്കം നിരവധി ചിത്രങ്ങളിലും ഒപ്പം വെബ്സീരീസുകളുടെയും ഭാഗമായി.ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഫാമിലി മാനിലും ഹിസ് സ്റ്റോറിയിലും മികച്ച പ്രകടനമാണ് പ്രിയാമണി കാഴ്ചവെച്ചത്.
ഇപ്പോള്‍ കുടുംബത്തെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് താരം.ഞാന്‍ സിനിമ തുടങ്ങുമ്പോള്‍ മുത്തശ്ശിയായിരുന്നു ഏറ്റവും പിന്തുണ നല്‍കിയത്.പിന്നെ അച്ഛനും അമ്മയും .അമ്മ ബാങ്കിലായിരുന്നു. പിന്നെ വി ആര് എസ് എടുത്ത് എന്റെ ഒപ്പം നില്ക്കാന് തുടങ്ങി.ഇപ്പോള്‍ ഭര്‍ത്താവ് മുസ്തഫ രാജും എന്റെ ഒപ്പം നല്ല പിന്തുണയുണ്ട്. ഞങ്ങള്‍ എപ്പോഴും നല്ല സുഹൃത്തുക്കള്‍ ആയിരിക്കും.ജീവിത പങ്കാളി എന്ന് പറയുമ്പോള്‍ ആ ഒരു ബന്ധം തീര്‍ച്ചയായും ഉണ്ട്.
പുള്ളി ഇപ്പോള്‍ അമേരിക്കയിലാണ്.ഇപ്പോഴും ടച്ച് വുഡ് ഒക്കെ നന്നായി പോകുന്നു.യാത്രകള്‍ ഒരുപാട് ഇഷ്ടമാണ്.എനിക്ക് യാത്രകള്‍ ആദ്യം ഇഷ്ടമായിരുന്നില്ല.എന്നാല്‍ മുസ്തഫ വന്നതിന് ശേഷമാണ് അത് ഇഷ്ടപ്പെട്ട് തുടങ്ങിയത്.ഇത് വരെ ചെയ്ത യാത്രകളില്‍ ഏറ്റവും ഇഷ്ടം ലണ്ടനാണ്.ഞങ്ങള്‍ എല്ലാ വര്‍ഷവും അവിടെ പോകുമായിരുന്നു.എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ യാത്രകള്‍ ചെയ്യാന്‍ പറ്റുന്നില്ല.
അച്ഛനും അമ്മയും ചേട്ടനും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടിയും ചേര്‍ന്നതാണ് എന്റെ കുടുംബം.മുസ്തഫയുടെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരനുമുണ്ട്.
ഫിലീം കോര്‍ട്ട്.