ബംഗാളില്‍ നിന്നുള്ള റോക്ഷിത് നേടിയത് ഫുള്‍ A+
ദിലീപിന്റെ കുഞ്ഞ് ആരാധിക – കിട്ടിയ സമ്മാനം.
ജീവിതം ഏറ്റവും മികച്ച രീതിയില്‍ ആക്കാനാണ് ബംഗാളില്‍ നിന്നും റഫീക്ക് കേരളത്തിലെത്തിയത്.കോഴിക്കോട് വെള്ളിമാട്കുന്ന് എന്‍ ജി ഒ ക്വാര്‍ട്ടേഴ്സിനടുത്തുള്ള പവിത്രന്റെ ഇന്‍ഡസ്ട്രിയില്‍ ജോലിക്ക് ചേര്‍ന്ന റഫീക്ക് ശേഷം നാട്ടില്‍ പോയി വരുമ്പോള്‍ ഭാര്യയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഒപ്പം ഇവിടെ എത്തി.ആദ്യം ചെറിയ വീട്ടില്‍ താമസിച്ച റഫീക്കും കുടുംബവും രണ്ട് പെണ്മക്കളുടെ വളര്‍ച്ചക്കനുസരിച്ച് സി എച്ച് കോളനിയിലെ നല്ലൊരു വീട് വാടകക്കെടുത്ത് താമസം തുടങ്ങി.ആ വീട്ടിലേക്കാണ് ഇഴയ മകള്‍ റോക്ഷിത് ഖാത്തുന്‍ വലിയൊരു വിജയം കൊണ്ടുവന്നത്.എന്‍ ജി ഒ ക്വാര്‍ട്ടേഴ്സ് ഗവ:ഹയര്‍ സെക്കന്ററി സ്കൂളില്‍ എസ് എസ് എല്‍ സിക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും A+ നേടി.
ഈ ബംഗാളി മിടുക്കി കുട്ടിക്ക് മലയാളം സിനിമകളോടും ഇഷ്ടമുണ്ട്.ജനപ്രിയ നായകന് ദിലീപിന്റെ ചിത്രങ്ങളോടാണ് റോക്ഷിത്ന് കൂടുതല്‍ ഇഷ്ടം.ദിലീപ് ചിത്രങ്ങളാണ് കൂടുതലും കാണാറുള്ളത്.അത് തുറന്ന് പറഞ്ഞതോടെ ദിലീപ് അറിഞ്ഞു.റോക്ഷിത്ന് ഞെട്ടല്‍ സമ്മാനിച്ചുകൊണ്ട് ദിലീപിന്റെ കോളെത്തി.വലിയ പെരുന്നാലിന് ദിലീപ് സാറിന് റോക്ഷിത് വലിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നതും വൈറലായി.റോക്ഷിത്ന്റെ ചേച്ചി പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്.രണ്ട് പേരും മലയാളം സൂപ്പര്‍ ആയി കൈകാര്യം ചെയ്യും.
ഞങ്ങളും അഭിനന്ദിക്കുന്നു ബംഗാളില്‍ നിന്നും വന്ന കേരളത്തിന്റെ മനസ്സ് കീഴടക്കിയ റോക്ഷിത് ഖാത്തുവിനെ…..
ഫിലീം കോര്‍ട്ട്.