ബിഗ്ബോസ് കാരണമാണ് രണ്ടാമത്തെ ആളും തേച്ചിട്ട് പോയത് – നടി ആര്യക്ക് നഷ്ടപ്പെട്ടത്.
ബിഗ്ബോസ് രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് ആര്യയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളും പുറം ലോകം അറിയുന്നത്.അച്ഛന്റെ വേര്‍പാടിനെ കുറിച്ചും ഭര്‍ത്താവുമായി വേര് പിരിയാനുണ്ടായ കാരണവുമെല്ലാം ഷോയിലൂടെ താരം വെളിപ്പെടുത്തി.ഭര്‍ത്താവുമായി ഇപ്പോള്‍ പിണക്കമൊന്നുമില്ലെന്നും മകളുടെ കാര്യത്തില്‍ ഞങ്ങള്‍ രണ്ട് പേര്‍ക്കും തുല്ല്യ ഉത്തരവാദിത്വമാണെന്നൊക്കെ പറയുകയാണ് താരം ഇപ്പോള്‍.താന്‍ ഇപ്പോള്‍ മറ്റൊരു പ്രണയത്തിലാണെന്ന് ബിഗ്ബോസിലായിരിക്കുമ്പോള് ആര്യ തുറന്ന് പറഞ്ഞിരുന്നു.പുറത്ത് വന്ന ശേഷം ഇതേ കുറിച്ച് തുറന്ന് പറഞ്ഞിട്ടുമില്ല.അതെന്താണെന്ന് അന്വേഷിച്ചവര്‍ക്ക് കിടിലന്‍ മറുപടിയാണ് താരം നല്‍കിയത്.
ജാന്‍ എന്ന് പറയുന്ന വ്യക്തി നല്ല രീതിയില്‍ തന്നെ തേച്ചിട്ട് പോയെന്നും ഇത്രയും കാലം ആ ദു:ഖത്തിലായിരുന്നു താനെന്നും ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലൂടെ ആര്യ വെളിപ്പെടുത്തി.ബിഗ്ബോസില്‍ ആര്യ പറഞ്ഞ ജാന്‍ എവിടെ എന്ന അവതാരകയുടെ ചോദ്യത്തിന് ആ ജാന്‍ തേച്ചിട്ട് പോയി എന്നാണ് ആര്യയുടെ മറുപടി.ഇതിലും ഭംഗിയായി അത് എങ്ങനെ പറയണമെന്ന് എനിക്ക് അറിയില്ല.ഇക്കാര്യം ഞാന്‍ എവിടെയും വെളിപ്പെടുത്തിയിട്ടുമില്ല.ഇനി എനിക്ക് ധൈര്യമായി പറയാം ഞാന്‍ അത്രയും ആത്മാര്‍ത്ഥമായിട്ടാണ് ബിഗ്ബോസില്‍ പ്രണയത്തെ കുറിച്ച് പറഞ്ഞത്.നൂറ് ശതമാനം സത്യസന്ധത അതില്‍ എനിക്ക് ഉണ്ടായിരുന്നു.അതുകൊണ്ടാണ് അത്രയും വലിയ പ്ലാറ്റ്ഫോമില്‍ വന്ന് പറഞ്ഞത്.ഞാന്‍ ബിഗ്ബോസില്‍ പോയപ്പോള്‍ കണ്ട ആളല്ല തിരിച്ചുവന്നപ്പോള്‍ കണ്ടത്.ഞാന്‍ ആളെ പറയുന്നില്ല.പെട്ടെന്ന് ആളുടെ മനസ്സ് മാറി.ഒരു കമിറ്റ്മെന്റിന് താത്പര്യമില്ലെന്നും സിംഗിള്‍ ലൈഫില്‍ മുന്നോട്ട് പോകാനാണ് ഇഷ്ടമെന്നും പറഞ്ഞു.ഫോഴ്സ് ചെയ്യാന്‍ എനിക്കും ആവില്ലല്ലൊ? ഒന്നര രണ്ട് വര്‍ഷമായി ഞാന്‍ ഡിപ്രഷനിലായിരുന്നു.ബിഗ്ബോസ് കഴിഞ്ഞ് ഇറങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ഞാന്‍ ഡൗണ്‍ ആയി അന്നേരം തന്നെ മാറ്റങ്ങള്‍ എനിക്ക് മനസ്സിലായി.പിന്നെ വളരെ ഓപ്പണായി ഇത് പറ്റില്ലെന്ന് പുള്ളി എന്നോട് തുറന്ന് പറഞ്ഞു.മോളും പുള്ളിയുമായി ഭയങ്കര അറ്റാച്ച്ഡായിരുന്നു. അവള്‍ക്കും അതൊരു ഷോക്കായി .ഇപ്പോള്‍ അവളെ എല്ലാം പറഞ്ഞ് മനസ്സിലാക്കി.ഞങ്ങള്‍ രണ്ട് പേരും ഒ കെ യാണ്.
പുള്ളിക്കാരന് നല്ല ഹാപ്പിയായി ജീവിക്കുകയാണ്.ഞാന്‍ മാത്രം ഒന്നര വര്‍ഷമായി കരഞ്ഞ് തേങ്ങി നടക്കുന്നു.എല്ലാവരും എന്നെ പുച്ഛിക്കാന്‍ തുടങ്ങി.കുറെ കരഞ്ഞ് തീര്‍ത്തെങ്കിലും ഒരു സുപ്രഭാതത്തില്‍ അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് സാധിച്ചു.ഞാന്‍ ഒരു ഫീനിക്സ് പക്ഷിയാണെന്ന് പറയാന്‍ മടിയില്ല.കാരണം ആരൊക്കെ അടിച്ചിട്ടാളും ഉയര്‍ത്തെഴുന്നേറ്റു വരും ഇനി പെട്ടെന്നൊന്നും പ്രണയിക്കാന്‍ താത്പര്യമില്ല.സിംഗിളായി ഇരിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് പറഞ്ഞ് നാളെ മറ്റൊരു റിലേഷനിലേക്ക് പോകില്ല എന്നല്ല ചിലപ്പോള്‍ നാളെ തന്നെ ഒന്നുണ്ടായേക്കാമെന്നും ചിരിച്ചുകൊണ്ട് ആര്യ പറയുന്നു.
ഫിലീം കോര്‍ട്ട്.