ഭാവനയുടെ പിറന്നാളിന് മഞ്ജു വാര്യര്‍ ചെയ്തത് കണ്ടോ- ഇതാണ് സ്നേഹം.
മലയാളത്തിന്റെ പ്രിയതാരം ഭാവനയുടെ ജന്മദിനത്തില് സുഹൃത്തിന് പിറന്നളാശംസകള്‍ നേര്‍ന്ന് സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ആശംസകള്‍ നേര്‍ന്നത്.
‘എന്റെ ഏറ്റവും പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്’ എന്നാണ് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്.ഭാവനയോടൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
വിവാഹശേഷം ജീവിത പങ്കാളിയായ നവീന്നോടൊപ്പം ബാംഗഌരിലാണ് താരം. മലയാളത്തില്‍ ഈയിടെയായി സജീവമല്ലെങ്കിലും കന്നട സിനിമകളില്‍ അഭിനയിക്കുന്നുണ്ട്.വിജയ് സേതുപതിയുടെ ’96’ ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയായിരുന്നു ജാനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.ഇന്‍സ്പെക്ടര്‍ വിക്രം എന്ന ചിത്രമാണ് കന്നടയില്‍ അവസാനം റിലീസ് ചെയ്ത ഭാവനയുടെ ചിത്രം.
2005ല്‍ ദൈവനാമം എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരവും താരം കരസ്ഥമാക്കി.നമ്മള് എന്ന സിനിമയിലെ പ്രകടനത്തില്‍ തന്നെ ഭാവനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു.
2002ല്‍ പുറത്തിറങ്ങിയ നമ്മള് എന്ന ചിത്രത്തിന് ശേഷം മലയാളം തമിഴ് കന്നട എന്നീ ഭാഷകളില്‍ സജീവമായിരുന്നു താരം.
ഫിലീം കോര്‍ട്ട്.