മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നു പോയതല്ല-വീട്ടില്‍ കോവിഡാ സീരിയല്‍ നടി ജെസ്മി.
മിനിസ്ക്രീന്‍ പരമ്പരകളുടെ റെയ്റ്റിങില്‍ മുന്നില്‍ തന്നെയുള്ള ഒന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്.മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരക്ക് വലിയൊരു കൂട്ടം കുടുംബ പ്രേക്ഷകരുണ്ട്.സീരിയലില്‍ മാളവിക വേല്‍സും യുവകൃഷ്ണയും രേഖയുമാണ് പ്രധാന കഥാപാത്രങ്ങള്‍.ഇവര്‍ക്കൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രമാണ് സോന.ജെസ്മിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.കുറച്ച് നാളായി സോന എന്ന കഥാപാത്രത്തെ പരമ്പരയില്‍ കണ്ടിട്ടില്ല.ഇതോടെയാണ് ജെസ്മി പിന്മാറിയോ എന്ന സംശയം പ്രേക്ഷകരിലുണ്ടാകുന്നത്.മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്ന് പിന്‍വാങ്ങിയോ എന്ന് ചോദിച്ച് ആരാധകരില്‍ പലരും ജെസ്മിക്ക് മെസേജ് അയച്ചു.ഈ സാഹചര്യത്തില്‍ സംഭവിച്ചതെന്തെന്ന് ലൈവിലൂടെ വിശദീകരിച്ചിരിക്കുകയാണ് താരം.മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ നിന്നും പിന്മാറിയിട്ടില്ല.വീട്ടില്‍ കുറച്ച് കോവിഡ് ഇഷ്യൂസുണ്ടായിരുന്നു.ഞാന്‍ ക്വാറന്റീന്ലേക്ക് മാറിയതാണ്.അതാണ് എം.വി.പി.യുടെ ഷെഡ്യൂളിന് പോകാതിരുന്നത്.
വീട്ടില്‍ എല്ലാവര്ക്കും പോസറ്റീവാണ് ഞാന്‍ മാത്രം നെഗറ്റീവ് .അച്ഛനാണ് ആദ്യം വന്നത് പിന്നാലെ മമ്മിക്കും അനിയത്തിക്കും അച്ഛന്റെ ഫാമിലിയില്‍ കുറെ പേര്‍ക്കുണ്ട്.ഞാന്‍ ക്വാറന്റീനിലേക്ക് മാറി.ഞാനായിട്ട് ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയി അവിടെ സ്പ്രെഡാക്കണ്ട എന്ന് കരുതി ക്വാറന്റീന്ലേക്ക് മാറിയതാണ്.അതാണ് ആ ഷെഡ്യൂളില്‍ ഇല്ലാതിരുന്നത്.അല്ലാതെ വേറെ ഒന്നും കൊണ്ടല്ല.ഉടനെ താരം തിരിച്ചുവരട്ടെ എന്ന് ആശംസിക്കുന്നു.
ഫിലീം കോര്‍ട്ട്.