മമ്മൂട്ടിയെ കടത്തിവെട്ടി സുരാജ് വെഞ്ഞാറമൂട്… ലുക്കില്‍ മന്നന്…
കോമഡി വേഷങ്ങള്‍ മാത്രമല്ല സീരിയസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടനാണ് സുരാജ് വെഞ്ഞാറമൂട്. ‘ഫൈനല്‍സി’ലെ വര്‍ഗീസ് മാഷും ‘വികൃതി’യിലെ എല്‍ദോയും, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25 ലെ ഭാസ്കര പൊതുവാളും, കാണെക്കാണെയിലെ പോള്‍ മത്തായി ഒക്കെ സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളാണ്.
സുരാജിന്റെ പുതിയൊരു ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഷൂട്ടിങ്ങിനായി ബെംഗളൂരുവില്‍നിന്നും മൈസൂരുവിലേക്കുള്ള യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണ് സുരാജ് ഷെയര്‍ ചെയ്തത്. സുരാജിന്റെ പുതിയ ഫൊട്ടോ കണ്ട ആരാധകര്‍ ചോദിക്കുന്നത് ഇതിപ്പോള്‍ മമ്മൂട്ടിയെ പോലുണ്ടല്ലോയെന്നാണ്.
രണ്ടുപേര്‍, റോയ്, പത്താം വളവ് എന്നിവയാണ് സുരാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. ഫാമിലി ത്രില്ലര്‍ സിനിമയാണ് റോയ്.