മലയാള നടി ആന്‍ അഗസ്റ്റിയന് വിവാഹമോചിതയാകുന്നു.-വേദന ജനകം.
അഭിനയിച്ചു തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ.നടന് അഗസ്റ്റിയന്റെ
മകളായ ആന്‍ അഗസ്റ്റിയന്.2010ലായിരുന്നു ലാല്‍ ജോസ് ചിത്രമായ
എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ സിനിമയിലെത്തിയത്.തുടര്‍ന്ന്
ആന്‍ നിരവധി സിനിമകളില്‍ മികച്ച റോളുകള്‍ കൈകാര്യം ചെയ്തു വരുമ്പോഴാണ് ക്യാമറമാന് ജോമോന് ടി ജോണിന്റെ കൈകളിലെത്തുന്നത്.
വിവാഹശേഷവും ചില ചിത്രങ്ങളുടെ ഭാഗമായ ആന്‍ അഗസ്റ്റിയനും
ജോമോനും വേര് പിരിയുകയാണെന്ന വാര്‍ത്ത വേദനയോടെയാണ്
ആരാധകര്‍ കേള്‍ക്കുന്നത്.വേര്‍പിരിയലിനുള്ള കാരണം പുറത്ത്
പറഞ്ഞിട്ടില്ലെങ്കിലും ഇനി ഒന്നിച്ച് മുന്നേറാന്‍ കഴിയുകയില്ലെന്ന്
ഉത്തമബോധ്യമുള്ളത് കൊണ്ടാണെന്ന് തോന്നുന്നു ചേര്‍ത്തല കുടുംബ കോടതിയില്‍ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള
ഹര്‍ജി ജോമോന് സമര്‍പ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി 9 ചൊവ്വാഴ്ച കുടുംബ കോടതിയില്‍ ഹാജരാകാന്‍
ആന്‍ അഗസ്റ്റിയന് കോടതി നോട്ടീസ് അയച്ചിട്ടുണ്ടത്രേ.മലയാളികളുടെ പ്രിയ നടിയായി മുന്നേറുമ്പോഴാണ് ഛായാഗ്രാഹകനായ ജോമോന് ആനിനെ വിവാഹമാലോചിക്കുന്നത്.ചാപ്പാ കുരിശ് എന്ന
ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി.തുടര്‍ന്ന് മലയാളത്തിലും ഹിന്ദിയിലും തമിഴിലുമെല്ലാം നിരവധി ചിത്രങ്ങള്‍ക്ക് ജോമോന് ക്യാമറ ചലിപ്പിച്ചു.എന്തായാലും ഈ വാര്‍ത്ത വേദന നിറഞ്ഞതാണ്.ആറ് വര്‍ഷത്തെ ജീവിതം ഇനിയില്ല.വേര്‍പിരിഞ്ഞ് സുഖമായി ജീവിക്കും എന്ന് കരുതാം.
ഫിലീം കോര്‍ട്ട്.