മഹാപ്രതിഭ നെടുമുടിവേണുവിന് വിട – അഞ്ഞൂറിലേറെ സിനിമകള്‍.. ഇനിയില്ല സങ്കടം നിറഞ്ഞ രൗദ്രം…
ഹിസ് ഹൈനസ് അബുദുള്ള എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അബ്ദുല്ലയാണെന്നും, തന്നെ കൊല്ലാന്‍ വന്നതാണെന്നും അറിഞ്ഞു മാരക വികാര പ്രകടനകള്‍ നടത്തുന്നത്, ആ സങ്കടം നിറഞ്ഞ രൗദ്രം…ഇനി അവതരിപ്പിക്കാന്‍ മലയാള സിനിമയില്‍ ആരാണുള്ളത്… കുല മഹിമ കാക്കുന്നതു മുതല്‍, കുടിച്ചുകൂത്താടി തെരുവിലലയുന്ന കഥാപാത്രമാകുന്നത് വരെ വളരെ നിസാരമായാണ് നെടുമുടിവേണു അവതരിപ്പിച്ചത്… താരം അഭിനയിക്കുകയായിരുന്നില്ല കഥാപാത്രമായി ജീവിക്കുകയായിരുന്നു അത്തരത്തിലുള്ള അഞ്ഞൂറിന് മേലെ സിനിമകളിലാണ് നെടുമുടിവേണു കത്തികയറിയത് അഭിനയത്തോടൊപ്പം.. പാച്ചി എന്ന അപരനാമത്തില്‍ ചലച്ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുണ്ട്. കാറ്റത്തെ കിളിക്കൂട്, തീര്‍ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കഥ ഒരു നുണക്കഥ, സവിധം, അങ്ങനെ ഒരു അവധികാലത്ത് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. പൂരം എന്ന ചിത്രം സംവിധാനവും ചെയ്തു. താരത്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ അപ്പുണ്ണി, പാളങ്ങള്‍, ചാമരം, തകര, കള്ളന് പവിത്രന്, മംഗളം നേരുന്നു, കോലങ്ങള്‍, ചില്ല്, യവനിക, കേളി, വാരിക്കുഴി, പരസ്പരം, സര്‍ഗം, പഞ്ചവടി പാലം, അക്കരെ,ഇരകള്‍, അടിവേരുകള്‍, സുഖമോ ദേവി, ചിലമ്പ്, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, ഒരിടത്ത്, പെരുന്തച്ചന് ആരണ്യകം, ധ്വനി, ചിത്രം, ദശരഥം, താളവട്ടം, വന്ദനം, ഡോക്ടര്‍ പശുപതി, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, അങ്കിള്‍ ബണ്‍, സൂര്യ ഗായത്രി, വിയറ്റ്നാം കോളനി, സവിധം, മായാമയൂരം, ദേവാസുരം, നന്ദിനി ഓപ്പോള്, ശ്രീരാഗം, സ്ഥടികം, ദേവരാഗം, ഗുരു, ചുരം, സുന്ദരകില്ലാടി, ഹരികൃഷ്ണന്‍സ്, ഇംഗ്ലീഷ് മീഡിയം, മേഘം, ഇഷ്ടം, കാക്കക്കുയില്‍, തിളക്കം, ബാലേട്ടന്, ജലോത്സവം, തന്മാത്ര, പാസഞ്ചര്‍, ബെസ്റ്റ് ആക്ടര്‍, ആകാശത്തിന്റെ നിറം, ആലിഫ്, നിര്‍ണായകം, ചാര്‍ലി, പാവാട, കാര്‍ബണ്‍, താക്കോല്‍, യുവം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പ്രിയദര്ശന് സംവിധാനം ചെയ്ത റിലീസ് കാത്തിരിക്കുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം മൊഗാമല്‍, ഇന്ത്യന്‍, അന്യന്, പൊയ് സൊല്ല പോരും, സിലമ്പാട്ടം, സര്‍വ്വം താളമയം, ഇന്ത്യന്‍ 2, നവരസ തുടങ്ങിയ തമിഴ്ചിത്രങ്ങളില്‍ വേഷമിട്ടു. ചോര്‍ രഹേന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലും ഇഷ്ടി എന്ന തമിഴ്ചിത്രത്തിലും അഭിനയിച്ചു.. അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍, അഞ്ഞൂറിലധികം വേഷങ്ങള്‍. നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓര്‍ത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റി നെടുമുടി വേണു. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കേയാണ് മരണം. 73 വയസായിരുന്നു കണ്ണീര്പൂക്കളര്പ്പിച്ചു കൊണ്ട് ഞങ്ങളും FC.