മൃദുല യുവയുടെ വീട്ടില്‍ വലതുകാല്‍ വെച്ച് കയറി.
സോഷ്യല്‍ മീഡിയയില്‍ നിറയെ മൃദുലവിജയ്യും യുവകൃഷ്ണയും തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ്.ജൂലായ് 8നായിരുന്നു വിവാഹം.മിനിസ്ക്രീനിലെ തങ്ങളുടെ ഇഷ്ട താരങ്ങള്‍ ഒന്നായതിന്റെ സന്തോഷം ആരാധകരും ആഘോഷിക്കുകയാണ്.യുവക്കൊപ്പം പുതിയ ജീവിതം തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മൃദുല.അവസാനം യുവകൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി എന്നാണ് വിവാഹശേഷം സോഷ്യല്‍ മീഡിയയില്‍ ആദ്യം പങ്കുവെച്ച പോസ്റ്റില്‍ മൃദുല കുറിച്ചത്.താലികെട്ട് ചിത്രം പങ്കുവെച്ചാണ് മൃദുല ഇങ്ങനെ എഴുതിയത്.
വിവാഹ നിശ്ചയം കഴിഞ്ഞത് മുതല്‍ ഉണ്ണിയേട്ടന് എന്നാണ് യുവയെ മൃദുല സ്നേഹത്തോടെ വിളിക്കുന്നത്.ഇപ്പോഴിത വിവാഹം കഴിഞ്ഞ് യുവക്കൊപ്പം പുതിയ വീട്ടിലേക്കെത്തിയതിന്റെ വീഡിയോയും ഷെയര്‍ ചെയ്തിരിക്കുകയാണ് യുവ.
‘ഉണ്ണിയേട്ടനോടൊപ്പം പുതിയ തുടക്കം’ എന്ന കേപ്ഷനോടെയാണ് മൃദുല വീഡിയോ പങ്കുവെച്ചത്.കൈയ്യില്‍ നിലവിളക്കും പിടിച്ച് യുവയുടെ വീട്ടിലേക്ക് വലതുകാല്‍ വെച്ച് കയറുന്നതാണ് വീഡിയോ.യുവക്കൊപ്പമുള്ള ജീവിതത്തിന്റെ തുടക്കത്തിന് ആശംസകളറിയിച്ച് ആരാധകരുമെത്തിയിട്ടുണ്ട്.ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാത്രമാണ് പങ്കെടുത്തത്.വിവാഹ ദിനത്തില്‍ കസവുസാരിയുടുത്ത് മൃദുല സിംപിള്‍ ലുക്കില്‍ ആണ് വന്നത്.കസവുസാരിയില്‍ അതീവ സുന്ദരിയായിരുന്നു.വളരെ കുറച്ച് ആഭരണങ്ങളുമാണ് താരം അണിഞ്ഞിരുന്നത്.
ഫിലീം കോര്‍ട്ട്.