“മൈ” പറഞ്ഞിറങ്ങുന്ന സിനിമകള്‍-ഹൃദയം തകര്‍ന്ന് കുടുംബങ്ങള്‍.ജോജിയും കളയും.
പത്മരാജനും ലോഹിതദാസും അരവിന്ദനും പലരും കാണിച്ചിട്ടുണ്ട് സിനിമയില്‍, അവര്‍ക്ക് ശേഷം വന്നവരും സത്യനന്തിക്കാടും,കെ.ജി.ജോര്‍ജ്ജും,ഫാസിലുമെല്ലാം ഇവിടെ ജീവിച്ചിരിപ്പുണ്ട്.എന്നാല്‍ അവര്‍ക്ക് ശേഷം വന്ന ന്യൂജന്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ചില സംവിധായകര്‍ക്ക് ഇപ്പോള്‍ പച്ചക്ക് അശ്ലീലം പറയാതെ സിനിമയിറക്കാന്‍ വയ്യാതായിരിക്കുന്നു.
ജോജി എന്ന സിനിമയില്‍ അഞ്ച് തവണയാണ് ദിലീഷ് പോത്തന് ഓരോ നടന്മാരെ കൊണ്ട് മൈ പറയിപ്പിച്ചത്.ഇത് ഇന്ന് കുടുംബം സിനിമ കാണുന്നത് തിയേറ്ററിലല്ല.വീടിന്റെ അകത്തിരുന്നാണ് എന്ന് ഓര്‍മ്മിക്കണം.കുഞ്ഞ് കുട്ടികള്‍ക്ക് വരെ മുണ്ട് പൊക്കി കാണിച്ച് അത് എന്താണെന്ന് കാണിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകുന്നു.
ടോവിനോ തോമസിനെ കൊണ്ട് നിരവധി തവണ മൈ പറയിപ്പിച്ച് കൊണ്ട് രോഹിത് v.s.ഇറക്കിയിരിക്കുന്ന സിനിമയാണ് കള.എന്നാല്‍ ഈ ചിത്രത്തിന്റെ ട്രെയിലറില്‍ അത്തരത്തിലൊരു വാക്ക് പറയുന്നില്ല.ട്രെയിലര്‍ കണ്ട് കുടുംബത്തിനോടൊപ്പം സിനിമ കാണാന്‍ ഇരുന്നാല്‍ ടി വി തല്ലിപൊളിക്കേണ്ട ഗതികേടിലെത്തും.
മുമ്പ് പറഞ്ഞ സംവിധായകരും അവരുടെ സിനിമക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഭാഗത്ത് ഇത്തരം അശ്ലീല പ്രയോഗങ്ങള്‍ നടന്ന്മാരെ കൊണ്ട് പറയിപ്പിച്ചവരാണ്.എന്നാല്‍ അവര്‍ പ്രേക്ഷകരോട് തികഞ്ഞ മാന്യത പുലര്‍ത്തിയിരുന്നു.ഇത്തരം സംഭാഷണങ്ങള്‍ വരുമ്പോള്‍ ഒരു ബീക് ശബ്ദം കൊണ്ട് അത് മറക്കുമായിരുന്നു.മനസ്സിലാക്കേണ്ടവര്‍ അത് മനസ്സിലാക്കിയിരുന്നു.ഇന്ന് അതെല്ലാം പച്ചക്ക് പറയിപ്പിക്കുന്നു.തന്നെ സ്നേഹിക്കുന്നവരുടെ വലുപ്പ ചെറുപ്പം നോക്കാതെ നായകനും കാര്‍ക്കിച്ച് തുപ്പുന്നു.ഇതെല്ലാം നിയന്ത്രിക്കാന്‍ ഒരു സെന്‍സര്‍ ബോര്‍ഡ് ഉണ്ടായിരുന്നു.അവരെല്ലാം ചത്ത് തുലഞ്ഞെന്ന് വേണം കരുതാന്‍.ഇത്തരം രംഗങ്ങള്‍ കാണുമ്പോള്‍ നാഥനില്ലാത്ത കേരളം എന്ന കളരിയില്‍ വാളെടുക്കുന്നവരെല്ലാം ചന്നംപിന്നം വീശുന്നു.കണ്ണും ചെവിയും പൊത്തുക അല്ലെങ്കില്‍ ഇത്തരത്തിലുള്ള വെട്ട് കൊള്ളുക.
ഫിലീം കോര്‍ട്ട്.