മോഹന്‍ലാലിന്റെ ഇളയമകള്‍ എസ്തറിന്റെ ഫോട്ടോഷൂട്ട് – അബദ്ധങ്ങള്‍ പത്തെണ്ണം.
ബാലതാരമായെത്തി ഇപ്പോള്‍ മലയാളത്തിലെ യുവനടിമാരുടെ നിരയിലേക്ക് വളര്‍ന്ന് വരുന്നതാരമാണ് എസ്തര് അനില്‍.സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്.നര്‍മ്മം കലര്‍ന്ന കേപ്ഷനുകളോടെ എസ്തര് പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.ഈയിടെ പുറത്ത് വന്ന എസ്തറിന്റെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടി.
ഇപ്പോള്‍ ആ ഫോട്ടോഷൂട്ട് നടക്കുന്ന സമയത്ത് പറ്റിയ ചില ചെറിയ അബദ്ധങ്ങളെ കുറിച്ച് പങ്കുവെക്കുകയാണ് ഇന്‍സ്റ്റഗ്രാമിലൂടെ താരം.ഫോട്ടോയും വീഡിയോകളുമായി പത്തോളം ചിത്രങ്ങള്‍ പങ്കുവെച്ചു.അതില്‍ ഷൂട്ട് കഴിഞ്ഞ് തളര്‍ന്നിരിക്കുന്നതും സാരിയുടുത്ത് ഷൂട്ടിനായി നില്ക്കുമ്പോള് വീഴാന്‍ പോകുന്നതും ഹൈഹീല്‍സ് ചെരുപ്പിട്ട് നടക്കാന്‍ ബുദ്ധിമുട്ടുന്നതെല്ലാം ഉണ്ട്.രസകരമായ ഒരു കുറിപ്പും ഇതിനോടൊപ്പം എസ്തര് പങ്കുവെച്ചിട്ടുണ്ട്.ഇത് മുഴുവന്‍ തീര്‍ന്നപ്പോഴേക്കും ഞാന്‍ ശരിക്കും ക്ഷീണിച്ച് പോയിരുന്നു.തുടക്കം തൊട്ടേഞാനങ്ങനെയായിരുന്നു.പിന്നെയിതാ ഷൂസൊക്കെയിട്ട് ചില് ചെയ്യുന്ന ഞാന്‍ സാരിയുടുത്ത് മറിഞ്ഞ് വീഴാന്‍ പോകുന്ന ഞാന്‍ അതും രണ്ട് തവണ.പിന്നെ ലഹങ്കയിലും വീഴാന്‍ പോകുന്നു.ഇതില്‍ നിന്നെല്ലാം എന്ത് മനസ്സിലാക്കാം എന്നെ കൊണ്ട് ഇങ്ങനത്തെ വസ്ത്രങ്ങള്‍ ധരിച്ച് നടക്കാന്‍ പറ്റില്ല എന്ന് തന്നെ.
മലയാളത്തില്‍ ദൃശ്യം രണ്ടിലാണ് എസ്തര് അവസാനമായി എത്തിയത്.
ഫിലീം കോര്‍ട്ട്.