മോഹന്‍ലാലിന്റെ കുടുംബത്തിനൊപ്പം അടുത്ത ബന്ധുക്കളും – ഒറ്റ ഫ്രെയ്മില് – വൈറല്‍ ഫോട്ടോ.
മലയാളത്തിന്റെ മഹാനടനെ കുറിച്ച് പറയുന്നവര്‍ക്ക് എത്ര പറഞ്ഞാലും എഴുതുന്നവര്‍ക്ക് എത്ര എഴുതിയാലും തീരാത്ത വിശേഷങ്ങളുടെ തമ്പുരാന്റെ എറ്റവും പുതിയ വിശേഷം അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോ ആണ്.ആ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
മോഹന്‍ലാല്‍,പ്രണവ്,വിസ്മയ,സുചിത്ര ഇവര്‍ക്കൊപ്പമാണ് അടുത്ത ബന്ധുക്കളും നില്ക്കുന്ന ഒരു ഫോട്ടോ എടുത്തതും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും.ഇതുവരെ ഇത്തരത്തില്‍ ഒരു ചിത്രം താരത്തിന്റെതായി വരാത്തത് കൊണ്ടാണ് പോസ്റ്റ ചെയ്ത ഉടനെ സംഗതി വൈറലായത്.
മോഹന്‍ലാല്‍ നിലവില്‍ പൃഥ്വിരാജിന്റെ സംവിധാനത്തില്‍ വിരിയുന്ന ‘ബ്രോ ഡാഡി’യിലാണ് അഭിനയിക്കുന്നത്.ഇതിന്റെ ഷൂട്ടിങുമായി താരം ഹൈദരാബാദിലാണുള്ളത്.പ്രണവ്, വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.ദാസന്റെയും വിജയന്റെയും മക്കള്‍ ഒന്നിക്കുന്നതില്‍ ആരാധകരും വലിയ പ്രതീക്ഷയിലാണ്.യുവഹൃദയങ്ങളുടെ ചേരലില്‍ വിരിയുന്ന ഹൃദയം ഹിറ്റാകട്ടെ.മോഹന്‍ലാലിന്റെ കുടുംബചിത്രത്തിന് ഞങ്ങളും ലൈക്ക് അടിക്കുന്നു.
ഫിലീം കോര്‍ട്ട്.