രണ്ടാനമ്മയായ കാവ്യക്കും സുഹൃത്തായ നമിത പ്രമോദിനും ഇന്ന് ജന്മദിനം മീനാക്ഷിയുടെ സമ്മാനം
തന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ട് വ്യക്തികള്‍ക്ക് ജന്മദിനാശംസകള് നേര്‍ന്ന് നടന് ദിലീപിന്റെ മകള്‍ മീനാക്ഷി. തന്റെ രണ്ടാനമ്മയായ കാവ്യാ മാധവന്റെയും അടുത്ത സുഹൃത്തായ നമിത പ്രമോദിന്റെയും ജന്മദിനമാണ് ഇന്ന്. കാവ്യ ജനിച്ചു 12 വര്‍ഷം കഴിഞ്ഞാണ് നമിതയുടെ ജനനം കാവ്യക്ക് മുപ്പത്തി ഏഴാം ജന്മദിനവും, നമിതയ്ക്ക് ഇരുപത്തിയാഞ്ചാംജന്മദിനവുമാണ്, ഇരുവരും മീനാക്ഷിയുടെ ചങ്കിന്റെ ചങ്കാണ്, അതുകൊണ്ടുതന്നെ ഈ ഒരുദിവസം ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ദിവസമാണ്, അത് കൃത്യമായതെളിയിക്കുന്ന പോസ്റ്റുകളാണ് മീനാക്ഷി അമ്മ കാവ്യക്ക്, ചങ്ക് നമിതകും ഒപ്പമുള്ള ഫോട്ടോകള്‍ പങ്കുവെച്ചത് 1984 സെപ്റ്റംബര്‍ 19 നാണ് കാവ്യയുടെ ജനനം. 1996 സെപ്റ്റംബര്‍ 19 ആണ് നമിതയുടെ ജന്മദിനം. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് മീനാക്ഷി ജന്മദിനാശംസകള് നേര്‍ന്നത്. 2016 ലായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം. ദിലീപിനും കാവ്യയ്ക്കും കുഞ്ഞനുജത്തി മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് മീനാക്ഷി താമസിക്കുന്നത്. 2018 ലാണ് മഹാലക്ഷ്മി ജനിച്ചത്. നമിതയെക്കാള് അടുത്ത സുഹൃത്ത് മീനാക്ഷിക്ക് പിന്നെ നാദിര്‍ഷായുടെ മകളാണ്, ആ കല്യാണത്തിന് വരെ ഇരുവരും പൊളിക്കുന്ന വിഡിയോയും ഫോട്ടോകളും വൈറലായിരുന്നു, മലയാളത്തിന്റെ പ്രിയനടികളായ കാവ്യക്കും, നമിതക്കും ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് FC